ഇഷാന്‍ കിഷന്‍/ഫോട്ടോ: ട്വിറ്റർ 
Sports

'ഇത്ര ചെറുപ്രായത്തിലെ എന്തു മാനസിക പ്രശ്‌നമാണുള്ളത്'; ഇഷാന്‍ കിഷനെതിരെ  പാക് മുന്‍ താരം

ഇത്ര ചെറുപ്രായത്തിലെ എന്തു മാനസിക പ്രശ്‌നമാണ് ഇഷാന് ഉള്ളതെന്ന് കമ്രാന്‍ അക്മല്‍ യുട്യൂബ് വിഡിയോയില്‍ ചോദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്‌ലാമബാദ്: ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരം ഇഷാന്‍ കിഷനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി പാകിസ്ഥാന്‍ മുന്‍ താരം കമ്രാന്‍ അക്മല്‍. ദേശീയ ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന ഇഷാന്റെ നീക്കത്തെയാണ് കമ്രാന്‍ അക്മല്‍ വിമര്‍ശിച്ചത്. മാനസിക സമ്മര്‍ദമുണ്ടെന്ന കാരണം കാണിച്ചാണ് ഇഷാന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ നിന്ന് വിട്ടുനിന്നത്. 

എന്നാല്‍ ഇത്ര ചെറുപ്രായത്തിലെ എന്തു മാനസിക പ്രശ്‌നമാണ് ഇഷാന് ഉള്ളതെന്ന് കമ്രാന്‍ അക്മല്‍ യുട്യൂബ് വിഡിയോയില്‍ ചോദിച്ചു. ''മാനസിക സമ്മര്‍ദം പറഞ്ഞ് ഇഷാന്‍ കിഷനെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ഇവിടെ ചര്‍ച്ച നടക്കുന്നുണ്ട്. കരിയറിലെ ഈയൊരു ഘട്ടത്തില്‍ നിങ്ങള്‍ക്ക് എന്തു പ്രശ്‌നം ഉണ്ടാകാനാണ്. ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ, വിരാട് കോഹ് ലി, ജസ്പ്രിത് ബുമ്ര എന്നിവരെല്ലാമുണ്ട്. അവരൊന്നും ഇങ്ങനെയൊരു കാരണം പറഞ്ഞ് അവധിയെടുത്തതായി കേട്ടിട്ടില്ല.'' കമ്രാന്‍ അക്മല്‍ പറഞ്ഞു.

രണ്ടു മാസത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു വേണ്ടി ഇഷാന്‍ സ്വയം രക്ഷപെടുകയായിരുന്നുവെന്നാണ് കമ്രാന്‍ അക്മലിന്റെ
ആരോപണം. ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതാണ് പ്രധാനമെന്നും മാനസിക സമ്മര്‍ദം എന്ന കാരണം പറഞ്ഞ് ഒഴിവാകുന്നത് മനസ്സിലാകുന്നില്ലെന്നും കമ്രാന്‍ അക്മല്‍ പറഞ്ഞു. ഇഷാന്‍ കിഷനെ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ പുറത്തിരുത്തിയത് സെലക്ഷന്‍ കമ്മിറ്റി ചെയ്ത നല്ല കാര്യമാണെന്നും കമ്രാന്‍ അക്മല്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT