Coco Gauff, Anastasia Potapova x
Sports

സിന്നര്‍, ജോക്കോവിച്... നിലവിലെ വനിതാ ചാംപ്യനും ഞെട്ടി; ഫ്രഞ്ച് ഓപ്പണില്‍ വമ്പന്‍ അട്ടിമറികള്‍ തുടരുന്നു

കോക്കോ ഗഫിനെ മടക്കി അനസ്താസിയ പൊടപോവ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തില്‍ അട്ടിമറികള്‍ തുടരുന്നു. പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ഇറ്റലിയുടെ യാനിക് സിന്നര്‍, 25ാം ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന സ്വപ്‌ന നേട്ടത്തിനായി ശ്രമം തുടരുന്ന സെര്‍ബിയന്‍ ഇതിഹാസ നൊവാക് ജോക്കോവിച് എന്നിവര്‍ അട്ടിമറി തോല്‍വി നേരിട്ട് പുറത്തായിരുന്നു. പിന്നാലെ നിലവിലെ വനിതാ ചാംപ്യന്‍ അമേരിക്കയുടെ കോക്കോ ഗഫിനും ഞെട്ടിക്കുന്ന പരാജയം.

മൂന്നാം റൗണ്ടില്‍ ഓസ്ട്രിയയുടെ അനസ്താസിയ പൊടപോവയാണ് ഗഫിനെ അട്ടിമറിച്ചത്. സ്‌കോര്‍: 6-4, 6-7 (1-7), 4-6.

പുരുഷ സിംഗിള്‍സ് മൂന്നാം റൗണ്ടിലാണ് ഇതിഹാസ താരം ജോക്കോവിചും അട്ടിമറിക്കപ്പെട്ടത്. ബ്രസീല്‍ താരം ജാവോ ഫൊന്‍സേക്കയാണ് ജോക്കോയെ അട്ടിമറിച്ചത്. അഞ്ച് സെറ്റ് പോരാട്ടത്തില്‍ ആദ്യ രണ്ട് സെറ്റുകള്‍ നേടിയ ശേഷമാണ് ജോക്കോ തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 4-6, 4-6, 6-3, 7-5, 7-5.

നേരത്തെ ലോക ഒന്നാം നമ്പര്‍ താരവും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുമായ ഇറ്റലിയുടെ യാനിക് സിന്നര്‍ രണ്ടാം റൗണ്ടില്‍ അര്‍ജന്റീനയുടെ യുവാന്‍ മാനുവല്‍ സെറുണ്ടോലോയോടാണ് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ആദ്യ രണ്ട് സെറ്റുകള്‍ നേടിയ ശേഷമായിരുന്നു താരത്തിന്റെ അവിശ്വസനീയ പതനം. സ്‌കോര്‍: 6-3, 6-2, 5-7, 1-6, 1-6.

The reigning women’s champion Coco Gauff was beaten by Anastasia Potapova

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാംലീലാ മൈതാനത്ത് നവംബർ ഒന്നിന് കോൺ​ഗ്രസ് റാലി; അനുമതി നൽകി ഡൽഹി പൊലീസ്

'​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക

ഭുവി 'സ്വിങ്' വീണ്ടും! 9 ഓവര്‍ പോരാട്ടം, ഇന്ത്യക്ക് ബാറ്റിങ്

'ആണുങ്ങളുടെ സർക്കാർ ആണെങ്കിൽ പിണറായിക്കെതിരെ നടപടി വേണം, ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല''

ഐപിഎൽ താരലേലം ഡിസംബർ 16ന്? 3 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക്!