റിക്കി പോണ്ടിങ് 
Sports

ഗംഭീര്‍ പരുക്കന്‍, എനിക്കത് നന്നായി അറിയാം; പ്രതികരണത്തില്‍ അതിശയമൊന്നുമില്ലെന്ന് പോണ്ടിങ്‌

കോഹ്ലിയുടെ ഫോമിനെ കുറിച്ചുള്ള തന്റെ അഭിപ്രായത്തില്‍ ഗംഭീറിന്റെ രൂക്ഷ പ്രതികരണത്തെ കുറിച്ചും പോണ്ടിങ് മനസുതുറന്നു

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി നടക്കാനിരിക്കെ ഗംഭീര്‍ - പോണ്ടിങ് വാഗ്വാദം മുറുകുന്നു. കോഹ്ലിയുടെ മോശം ഫോമില്‍ പ്രതികരിച്ചപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ കാര്യം നോക്കേണ്ടെന്ന് പറഞ്ഞ ഗംഭീറിനെതിരെ പോണ്ടിങ് രംഗത്തെത്തിയിരിക്കുകയാണ്. കോഹ്ലിയുടെ ഫോമിനെ കുറിച്ച് തനിക്ക് യാതൊരു ആശങ്കയുമില്ലെന്നും പോണ്ടിങ് ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് ഗംഭീര്‍ തുറന്നടിച്ചത്.

എന്നാല്‍ താന്‍ വിരാട് കോഹ്ലിയെ പരിഹസിച്ചിട്ടില്ലെന്നും സ്റ്റാര്‍ ബാറ്ററുടെ ഫോമിനെ കുറിച്ച് സത്യസന്ധമായ അഭിപ്രായമാണ് പറഞ്ഞതെന്നും പോണ്ടിങ് വ്യക്തമാക്കി. ഗംഭീറിന്റെ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ അത്ഭുതമില്ലെന്നും പോണ്ടിങ് പറഞ്ഞു. 'ഗൗതം ഗംഭീറിനെ എനിക്ക് നന്നായി അറിയാം. അദ്ദേഹം വളരെ പരുക്കന്‍ സ്വഭാവമുള്ളയാളാണ്. അതുകൊണ്ട് തന്നെ ഗംഭീര്‍ അങ്ങനെ പ്രതികരിച്ചതില്‍ എനിക്ക് അതിശയമില്ല', പോണ്ടിങ് പ്രതികരിച്ചു.

'കോഹ്ലിയുടെ സമീപകാല പ്രകടങ്ങളുമായി ബന്ധപ്പെട്ട കണക്ക് ഞാന്‍ കണ്ടിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അദ്ദേഹം രണ്ടോ മൂന്നോ സെഞ്ച്വറികള്‍ മാത്രമാണ് നേടിയത്. അത് ശരിയായ കണക്കാണെങ്കില്‍ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇത്രയും മോശം പ്രകടനമുള്ള മറ്റൊരു ടോപ് ഓര്‍ഡര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നതായി കണ്ടിട്ടില്ല' എന്നായിരുന്നു പോണ്ടിങ് പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT