ആർ അശ്വിൻ എക്സ്
Sports

'അശ്വിനിലെ ക്രിക്കറ്റ് തീര്‍ന്നിട്ടില്ല, അവസാനിച്ചത് ഇന്ത്യന്‍ ക്രിക്കറ്റര്‍'

വിരമിക്കലിനെ കുറിച്ച് പ്രതികരിച്ച് ആര്‍ അശ്വിന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വിരമിക്കല്‍ പ്രഖ്യാപനം തന്നെ സംബന്ധിച്ചു വൈകാരികമല്ലെന്നു ആര്‍ അശ്വിന്‍. പ്രഖ്യാപനം തന്നെ സംബന്ധിച്ചു ആശ്വാസവും സംതൃപ്തിയും നല്‍കുന്നതാണെന്നും അശ്വിന്‍. ഓസ്‌ട്രേലിയയില്‍ നിന്നു മടങ്ങിയെത്തിയതിനു പിന്നാലെ എഎന്‍ഐയോടു പ്രതികരിക്കുകയായിരുന്നു താരം. ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിന്റെ അവസാന ദിനത്തിലാണ് അശ്വിന്‍ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നാലെ ഇന്ന് രാവിലെ താരം ചെന്നൈയില്‍ തിരിച്ചെത്തുകയും ചെയ്തു.

'വിരമിക്കല്‍ പലര്‍ക്കും വൈകാരികമാണ്. ഒരു പക്ഷേ അവരെ സംബന്ധിച്ചു ആഴത്തില്‍ സ്പര്‍ശിക്കുന്നതു കൊണ്ടാകാം. പക്ഷേ എനിക്ക് വലിയ അശ്വാസവും സംതൃപ്തിയുമാണ് തോന്നിയത്. കുറച്ചു കാലമായി ഇക്കാര്യം എന്റെ തലയില്‍ ഓടുന്നുണ്ട്. തീര്‍ത്തും സഹജമായ തോന്നല്‍. മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം ആ ചിന്ത എനിക്ക് ശരിക്കും അനുഭവപ്പെട്ടു. അഞ്ചാം ദിവസത്തില്‍ പ്രഖ്യാപിച്ചു.'

വരുന്ന ഐപിഎല്ലില്‍ 38കാരനായ അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കും. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നാണ് ഇത്തവണ താരം വീണ്ടും സിഎസ്‌കെ ജേഴ്‌സിയിലേക്ക് മടങ്ങി എത്തുന്നത്.

'ഞാന്‍ സിഎസ്‌കെയ്ക്ക് വേണ്ടി കളിക്കാനൊരുങ്ങുകയാണ്. കഴിയുന്നിടത്തോളം കാലം ക്രിക്കറ്റില്‍ തുടര്‍ന്നാല്‍ അതില്‍ അതിയശയിക്കേണ്ടതില്ല. ക്രിക്കറ്റ് താരം അശ്വിന്‍ അവസാനിച്ചിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് താരമായ അശ്വിന്‍ മാത്രമാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. അത്രയേ ഉള്ളു'- അശ്വിന്‍ പ്രതികരിച്ചു.

ഇന്ത്യക്കായി 106 ടെസ്റ്റുകള്‍ കളിച്ച അശ്വിന്‍ 537 വിക്കറ്റുകള്‍ വീഴ്ത്തി. 3,503 റണ്‍സും അശ്വിന്‍ നേടി. ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറാണ് അശ്വിന്‍. നേട്ടത്തില്‍ കുംബ്ലെയ്ക്ക് (619 വിക്കറ്റുകള്‍) പിന്നിലാണ് അശ്വിന്‍. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും അശ്വിനുണ്ട്.

106 ടെസ്റ്റുകള്‍ കളിച്ച അശ്വിന്‍, 37 അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ ഉള്‍പ്പെടെ 537 വിക്കറ്റുകള്‍ വീഴ്ത്തി, 3,503 റണ്‍സ് നേടി. ഇന്ത്യന്‍ ക്രിക്കറ്റിനുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ ഈ ശ്രദ്ധേയമായ സ്ഥിതിവിവരക്കണക്കുകള്‍ക്ക് അപ്പുറമാണ്.

116 ഏകദിനങ്ങളില്‍ നിന്നു 156 വിക്കറ്റുകള്‍. 65 ടി20 പോരാട്ടത്തില്‍ നിന്നു 72 വിക്കറ്റുകള്‍. മൂന്ന് ഫോര്‍മാറ്റിലുമായി ആകെ 765 വിക്കറ്റുകള്‍. 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലും 2013ല്‍ ചാംപ്യന്‍സ് ട്രോഫി കിരീടം നേടിയ ഇന്ത്യന്‍ ടീമിലും അശ്വിന്‍ ഭാഗമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT