കേരള ടീം എക്സ്
Sports

ചരിത്രമെഴുതാൻ കേരളം; ലക്ഷ്യം ഫൈനൽ; രഞ്ജി ട്രോഫി സെമി പോരാട്ടം ഇന്ന് മുതൽ

എതിരാളികൾ ​ഗുജറാത്ത്, മത്സരം രാവിലെ 9.30 മുതൽ

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: രഞ്ജി ട്രോഫി ഫൈനലെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ട് കേരളം ഇന്ന് കളത്തിലിറങ്ങുന്നു. കരുത്തരായ ​ഗുജറാത്താണ് എതിരാളികൾ. ഈ സീസണിൽ ടീം സ്വപ്ന സമാന കുതിപ്പാണ് നടത്തുന്നത്. സച്ചിൻ ബേബിയുടെ നേതൃത്വത്തിലുള്ള ടീം ആത്മവിശ്വാസത്തിലാണ്. മത്സരം തത്സമയം ഹോട്ട് സ്റ്റാറിലും ജിയോ സിനിമയിലും കാണാം. രാവിലെ 9.30 മുതലാണ് പോരാട്ടം.

ജമ്മു കശ്മീരിനെതിരായ ക്വാർട്ടറിൽ കളി കൈവിട്ടെന്നു കരുതിയിടത്തു നിന്നാണ് കേരളം തിരിച്ചു കയറിയത്. പത്താം വിക്കറ്റ് കൂട്ടുകെട്ടിലൂടെ കേരളം സമനില പിടിച്ചാണ് സെമി ഉറപ്പാക്കിയത്.

പ്രാഥമിക ഘട്ടത്തിലും ക്വാർട്ടറിലുമായി തോൽവി അറിയാതെയാണ് അവസാന നാലിൽ കേരളം ഇടം ഉറപ്പിച്ചത്. ഇത് രണ്ടാം തവണയാണ് കേരളം രഞ്ജി സെമി കളിക്കാനിറങ്ങുന്നത്. 2018-19 സീസണിലാണ് ആദ്യമായി സെമി കണ്ടത്. അന്നു പക്ഷേ വിദർഭയോടു തോറ്റു. ​ഗുജറാത്ത് 2016-17 സീസണിലെ രഞ്ജി ചാംപ്യൻമാരാണ്.

ബൗളിങിൽ വെറ്ററൻ താരം ജലജ് സക്സേന, എംഡി നിധീഷ് എന്നിവരുടെ മികവാണ് കേരളത്തിനു തുണയായത്. ബാറ്റിങിൽ സൽമാൻ നിസാർ തുടരെ രണ്ട് സെഞ്ച്വറികളുമായി തിളങ്ങി. ക്യാപ്റ്റൻ സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരെല്ലാം ഫോമിൽ നിൽക്കുന്നതും കേരളത്തിന് ആത്മവിശ്വാസം നൽകുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT