എര്‍ലിങ് ഹാളണ്ട് എക്സ്
Sports

'ഹാട്രിക്ക് ഹാളണ്ട്!'- തുടരെ മൂന്നാം ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

വെസ്റ്റ് ഹാമിനെ വീഴ്ത്തി, ആസ്റ്റന്‍ വില്ലയ്ക്കും ജയം, ആഴ്സണല്‍- ബ്രൈറ്റന്‍ പോരാട്ടം സമനിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: എര്‍ലിങ് ഹാളണ്ട് നേടിയ ഹാട്രിക്ക് ബലത്തില്‍ ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ചാംപ്യന്‍ ടീം മാഞ്ചസ്റ്റര്‍ സിറ്റി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അവര്‍ വെസ്റ്റ് ഹാം യുനൈറ്റഡിനെ വീഴ്ത്തി.

തുടരെ മൂന്നാം ജയത്തോടെ സിറ്റി 9 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത്. കളിയുടെ 10, 30, 83 മിനിറ്റുകളിലാണ് ഹാളണ്ട് ഗോളുകള്‍ നേടിയത്. സിറ്റി താരം റുബന്‍ ഡയസിന്റെ 19ാം മിനിറ്റിലെ സെല്‍ഫ് ഗോളാണ് വെസ്റ്റ് ഹാമിനു ആശ്വാസ ഗോള്‍ സമ്മാനിച്ചത്.

ലീഗില്‍ മൂന്ന് മത്സരങ്ങളില്‍ വെസ്റ്റ് ഹാമിന്റെ രണ്ടാം തോല്‍വിയാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആഴ്‌സണല്‍- ബ്രൈറ്റന്‍

ആഴ്‌സണലിനെ ബ്രൈറ്റന്‍ സമനിലയില്‍ തളച്ചു. 1-1നാണ് തുല്യത പാലിച്ചത്. കളിയുടെ രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഗണ്ണേഴ്‌സ് പത്ത് പേരുമായാണ് കളിച്ചത്. ഡെക്ലന്‍ റൈസ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തു പോയത് അവര്‍ക്ക് ക്ഷീണമായി. 38ാം മിനിറ്റില്‍ കയ് ഹവേര്‍ട്‌സിന്റെ ഗോളില്‍ ആഴ്‌സണല്‍ മുന്നിലെത്തി. എന്നാല്‍ 58ാം മിനിറ്റില്‍ ജാവോ പെഡ്രോ ബ്രൈറ്റനെ ഒപ്പമെത്തിച്ചു.

മറ്റൊരു മത്സരത്തില്‍ അസ്റ്റന്‍ വില്ല 2-1നു ലെയ്‌സ്റ്റര്‍ സിറ്റിയെ വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം