ഇന്ത്യന്‍ വനിത ടീം 
Sports

മിന്നുമണി ഓസിസിനെതിരായ ഏകദിന ടീമില്‍; ഷഫാലി പുറത്ത്

പരിക്ക് മൂലം വിട്ടുനിന്ന പേസര്‍ ഹര്‍ലീന്‍ ഡിയോള്‍ ടീമില്‍ തിരിച്ചെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കുന്ന എകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിത ടീമിനെ പ്രഖ്യാപിച്ചു. ബാറ്റര്‍ ഷഫാലി വര്‍മയെ ഒഴിവാക്കി. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. പതിനാറംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മലയാളിതാരം മിന്നുമണി ടീമില്‍ ഇടംപിടിച്ചു. പരിക്ക് മൂലം വിട്ടുനിന്ന പേസര്‍ ഹര്‍ലീന്‍ ഡിയോള്‍ ടീമില്‍ തിരിച്ചെത്തി

മുന്‍ മത്സരങ്ങളിലെ മോശം പ്രകടനമാണ് ഷഫാലിയെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമായത്. ഈ വര്‍ഷം ആറ് മത്സരങ്ങളില്‍ നിന്നായി താരം നേടിയത് 108 റണ്‍സ് മാത്രമാണ്. 33 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഹര്‍മന്‍ പ്രീത് ടീമിനെ നയിക്കുമ്പോള്‍ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. യാസ്തിക ഭാട്ടിയയും റിച്ച ഘോഷുമാണ് വിക്കറ്റ് കീപ്പര്‍മാര്‍.

ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത തേജല്‍ ഹസബ്‌നിസും സൈമ ഠാക്കൂറും ടീമില്‍ ഇടംപിടിച്ചു. ആദ്യ ഏകദിനം ഡിസംബര്‍ അഞ്ചിന് ബ്രിസ്‌ബെയ്‌നിലും രണ്ടാം ഏകദിനം ഡിസംബര്‍ എട്ടിനും അവസാനമത്സരം ഡിസംബര്‍ പതിനൊന്നിന് പെര്‍ത്തിലും നടക്കും.

ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രിയ പുനിയ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), തേജല്‍ ഹസബ്‌നിസ്, ദീപ്തി ശര്‍മ, മിന്നു മണി , പ്രിയ മിശ്ര, രാധ യാദവ്, ടിറ്റാസ് സാധു, അരുന്ധതി റെഡ്ഡി, രേണുക സിംഗ് ഠാക്കൂര്‍, സൈമ ഠാക്കൂര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT