ധോനി/ഫയല്‍ ചിത്രം 
Sports

അറിവുള്ള വ്യക്തിയാണ്, എന്റെ ടീമില്‍ എന്നുമുണ്ടാവും; ധോനിയെ പ്രശംസിച്ച് ഇമ്രാന്‍ താഹിര്‍

നമ്മള്‍ ധോനിയോട് എന്തെങ്കിലും പറയേണ്ടതില്ല. നമ്മുക്ക് ആവശ്യമുള്ള രീതിയില്‍ ഫീല്‍ഡ് സെറ്റ് ചെയ്ത് തരും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോനിയെ പ്രശംസയില്‍ മൂടി സഹതാരം ഇമ്രാന്‍ താഹിര്‍. എല്ലാവരേയും മനസിലാക്കുന്ന, എല്ലാവരേയും ബഹുമാനിക്കുന്ന വ്യക്തിയാണ് ധോനിയെന്ന് താഹീര്‍ പറഞ്ഞു.

ഞങ്ങള്‍ ധോനിയെ സ്‌നേഹിക്കുന്നു. അറിവുള്ള വ്യക്തിയാണ്. ലോകത്തിലെ ഏറ്റവും മികച്ച വ്യക്തി. നമ്മള്‍ ധോനിയോട് എന്തെങ്കിലും പറയേണ്ടതില്ല. നമ്മുക്ക് ആവശ്യമുള്ള രീതിയില്‍ ഫീല്‍ഡ് സെറ്റ് ചെയ്ത് തരും. നമ്മള്‍ വന്ന് പന്ത് എറിഞ്ഞാല്‍ മാത്രം മതി, സ്‌പോര്‍ട്‌സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ താഹീര്‍ പറഞ്ഞു.

എന്റെ ടീമില്‍ എന്നും ധോനിയുണ്ടാവും. ധോനിക്കൊപ്പമുണ്ടാവുക എന്നത് സന്തോഷമാണ്. നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. ക്രിക്കറ്റര്‍ എന്ന നിലയില്‍ ചെയ്യേണ്ടതും അതാണ്. ചെന്നൈക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കാനാണ് എന്റെ ആഗ്രഹം.

ഐപിഎല്‍ 13ാം സീസണിലെ നിരാശയും താഹിര്‍ പങ്കുവെക്കുന്നു. എല്ലായ്‌പ്പോഴത്തേയും പോലെ ശാന്തരായിരുന്നു ഞങ്ങള്‍. ജയിക്കാന്‍ സാധിക്കാത്തതില്‍ നിരാശരായിരുന്നു. എന്നാല്‍ എല്ലായ്‌പ്പോഴും ജയിക്കാനാവില്ല. ടീം സംസ്‌കാരം എന്നതാണ് പ്രധാനപ്പെട്ട കാര്യം. എന്താണ് സംഭവിക്കുന്നത് എന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടായി, താഹിര്‍ പറഞ്ഞു.

ഐപിഎല്‍ 14ാം സീസണിന് മുന്‍പായി സുരേഷ് റെയ്‌ന, ഇമ്രാന്‍ താഹിര്‍, ഡ്വെയ്ന്‍ ബ്രാവോ, ഡുപ്ലസിസ്, സാം കറാന്‍ എന്നിവരെയെല്ലാമാണ് ചെന്നൈ നിലനിര്‍ത്തിയത്. ഹര്‍ഭജന്‍ സിങ്, പീയുഷ് ചൗള, മുരളി വിജയ്, കേദാര്‍ ജാദവ് എന്നിവരെ ലേലത്തിന് മുന്‍പായി ടീമില്‍ നിന്ന് റിലീസ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT