മേ​ഗൻ ഷൂട്ടിന് ജെസ്സിനുമൊപ്പം കുഞ്ഞ്/ ട്വിറ്റർ 
Sports

സ്വവർ​ഗ ദമ്പതികളായ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മേ​ഗൻ ഷൂട്ടിനും ജെസ്സിനും പെൺകുഞ്ഞ്, സന്തോഷം പങ്കുവെച്ച് താരം

2019 മാർച്ചിലാണ് മേഗൻ ഷൂട്ടും ജെസ്സും വിവാഹിതരായത്

Author : സമകാലിക മലയാളം ഡെസ്ക്

സ്വവർ​ഗ ദമ്പതികളായ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മേഗൻ ഷൂട്ടിനും പങ്കാളി ജെസ് ഹോളിയോകെയ്ക്കും കുഞ്ഞ് പിറന്നു. പെൺകുഞ്ഞിനാണ് ജെസ് ജന്മം നൽകിയത്. ജെസിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം മേ​ഗൻ തന്നെയാണ് സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. 

റിലീ ലൂയിസ് ഷൂട്ട് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞ് ഓഗസ്റ്റ് 17ന് രാത്രി 10 മണിക്കാണ് ജനിച്ചത്. കുഞ്ഞിന് 858 ഗ്രാം തൂക്കമുണ്ടെന്നും ട്വിറ്ററിൽ താരം കുറിച്ചിട്ടുണ്ട്. ഇരുവരുടേയും ആദ്യത്തെ കുഞ്ഞാണിത്. 2019 മാർച്ചിലാണ് മേഗൻ ഷൂട്ടും ജെസ്സും വിവാഹിതരായത്. കഴിഞ്ഞ മേയ് മാസത്തിൽ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന വിവരം മേ​ഗൻ വ്യക്തമാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടാറ്റ സിംഗൂരിലേക്ക് മടങ്ങിവരണം'; സ്വാഗതം ചെയ്ത് ബിജെപി, പശ്ചിമ ബംഗാളിനെ നിക്ഷേപ സൗഹൃദമാക്കി മാറ്റാന്‍ പുതു തന്ത്രം

ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: 2 വർഷം കൊണ്ട് നടൻ ജോണി ഡെപ്പിന് നഷ്ടമായത് 7 കോടി; 27 കാരൻ അറസ്റ്റിൽ

ഉള്ളിച്ചാക്കില്‍ ഒളിപ്പിച്ച് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നത് എന്തിന്?; വടക്കന്‍ കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന

നടന്‍ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുബായില്‍ നിന്നും നാട്ടിലേക്ക് തിരിച്ച് താരം

NIT Calicut: നോൺ-ടീച്ചിംഗ് തസ്തികയിൽ നിയമനം; രജിസ്ട്രാർ മുതൽ മെഡിക്കൽ ഓഫീസർ വരെ, മികച്ച ശമ്പളം

SCROLL FOR NEXT