ഇന്ത്യൻ ടീം, Women's World Cup  PTI
Sports

ഇനി തോറ്റാല്‍ കുടുങ്ങും! മുന്നില്‍ കരുത്തര്‍; വനിതാ ലോകകപ്പിലെ ഇന്ത്യന്‍ സെമി സാധ്യതകള്‍ ഇങ്ങനെ

തുടരെ രണ്ട് ജയങ്ങളുമായി എത്തി മൂന്നാം പോരില്‍ ദക്ഷിണാഫ്രിക്കയോടു തോറ്റത് തിരിച്ചടി

Author : സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ തുടരെ രണ്ട് ജയങ്ങളുമായി എത്തിയ ഇന്ത്യന്‍ വനിതകള്‍ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടു അപ്രതീക്ഷിത തോല്‍വി വഴങ്ങി. ഇതോടെ സെമി ഫൈനലുറപ്പിക്കാന്‍ ഇന്ത്യയ്ക്ക് ശേഷിക്കുന്ന മത്സരങ്ങള്‍ നിര്‍ണായകമായി. കന്നി ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളില്‍ ശ്രീലങ്ക, പാകിസ്ഥാന്‍ ടീമുകളെ പരാജയപ്പെടുത്തിയാണ് പ്രോട്ടീസ് വനിതകള്‍ക്കെതിരെ പോരാടാനിറങ്ങിയത്. എന്നാല്‍ അപ്രതീക്ഷിത തോല്‍വി പിണയുകയായിരുന്നു.

നിലവില്‍ ഇന്ത്യ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 5 പോയിന്റുമായി ഓസ്‌ട്രേലിയന്‍ വനിതകളാണ് ഒന്നാമത്. ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാമതും ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തുമുണ്ട്.

ഇന്ത്യക്ക് ഇനി എതിരാളികളായി വരാനുള്ളത് നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകളാണ്. ഈ നാല് മത്സരങ്ങളും ജയിച്ചാല്‍ അനായാസം സെമി ഉറപ്പിക്കാം. നാലില്‍ മൂന്ന് ജയങ്ങളുണ്ടെങ്കിലും അവസാന നാലില്‍ സ്ഥാനം കിട്ടും. നാലില്‍ രണ്ട് തോല്‍വി നേരിട്ടാല്‍ മറ്റു ടീമുകളുടെ മത്സര ഫലം അറിഞ്ഞാല്‍ മാത്രമേ മുന്നോട്ടു പോകാന്‍ സാധിക്കു.

കരുത്തരായ നിലവിലെ ലോക ചാംപ്യന്‍മാരുമായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍. ഈ മാസം 12 ഞായറാഴ്ചയാണ് ഈ പോരാട്ടം. 19ന് ഇംഗ്ലണ്ടുമായും 23നു ന്യൂസിലന്‍ഡുമായും 26നു ബംഗ്ലാദേശുമായും ഇന്ത്യ ഏറ്റുമുട്ടും. നാല് മത്സരങ്ങളും നിര്‍ണായകം.

India's Women's World Cup campaign suffered its first blow with a three-wicket loss to South Africa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT