ഫോട്ടോ: ട്വിറ്റർ 
Sports

'തരംതാണ പ്രവൃത്തി, ഇന്നും ലജ്ജിക്കുന്നു'- ശ്രീശാന്തിനെ തല്ലിയതില്‍ ഹര്‍ഭജന്‍

അന്ന് ഹര്‍ഭജന്‍ മുഖത്തു തല്ലിയതും ശ്രീശാന്ത് പരസ്യമായി കരഞ്ഞതുമെല്ലാം വലിയ ചര്‍ച്ചകള്‍ക്കും വിവാദത്തിനും കാരണമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിന്റെ കന്നി എഡിഷനില്‍ വിവാദമായ സംഭവമാണ് മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജന്‍ സിങ് കിങ്‌സ് ഇലവന്‍ പഞ്ചാബ് (ഇന്ന് പഞ്ചാബ് കിങ്‌സ്) താരവും മലയാളി പേസറുമായ ശ്രീശാന്തിന്റെ മുഖത്തടിച്ചത്. 15 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ സംഭവം ഓര്‍ത്ത് തനിക്ക് അങ്ങേയറ്റം ലജ്ജ തോന്നാറുണ്ടെന്ന് ഹര്‍ഭജന്‍ പറയുന്നു. ചെയ്തത് തെറ്റായ കാര്യമാണ്. അത്രയും തരംതാഴാന്‍ പാടില്ലാത്തതായിരുന്നുവെന്നും തന്റെ യു ട്യൂബ് ചാനലില്‍ താരം വ്യക്തമാക്കി. 

അന്ന് ഹര്‍ഭജന്‍ മുഖത്തു തല്ലിയതും ശ്രീശാന്ത് പരസ്യമായി കരഞ്ഞതുമെല്ലാം വലിയ ചര്‍ച്ചകള്‍ക്കും വിവാദത്തിനും കാരണമായിരുന്നു. ആ സംഭവത്തിന് പിന്നാലെ ഹര്‍ഭജന് 11 ഐപിഎല്‍ മത്സരങ്ങളില്‍ വിലക്കും വന്നു. സീസണില്‍ പിന്നീട് ഹര്‍ഭജന് കളിക്കാനും സാധിച്ചില്ല. ലഖ്‌നൗ- ബാംഗ്ലൂര്‍ പോരിനിടെ കോഹ്‌ലിയും ഗംഭീറുമടക്കമുള്ളവര്‍ തമ്മില്‍ വാക്ക് പോരുണ്ടായതിന് പിന്നാലെയാണ് താരം പഴയ കാര്യങ്ങള്‍ വീണ്ടും ഓര്‍ത്തത്. 

'15 വര്‍ഷത്തിന് ശേഷവും ആ വഴക്കില്‍ ഞാന്‍ ലജ്ജിക്കുകയാണ്. അന്നു ശ്രീശാന്ത് എന്നോട് പെരുമാറിയത് ശരിയായ രീതിയിലല്ല എന്നാണ് ഞാന്‍ ചിന്തിച്ചത്. അപ്പോഴത്തെ എന്റെ പ്രവൃത്തി വളരെ ശരിയാണെന്നും ഞാന്‍ കരുതി. പക്ഷേ ഇന്ന് ചിന്തിക്കുമ്പോള്‍ ഞാന്‍ ചെയ്തത് തെറ്റാണെന്ന് എനിക്ക് പൂര്‍ണ ബോധ്യമുണ്ട്.' 

'തിരിഞ്ഞു നോക്കുമ്പോള്‍ ശ്രീശാന്തിനെതിരെ ഞാന്‍ അങ്ങനെ ചെയ്യരുതായിരുന്നു. അതില്‍ ഇപ്പോഴും ഖേദമുണ്ട്. നല്ല ഓര്‍മകളുണ്ടാക്കാനാണ് നാം ശ്രമിക്കേണ്ടത്. കോഹ്‌ലി- ഗംഭീര്‍ പ്രശ്‌നം സംസാരിച്ച് പരിഹരിക്കണം. സംഭവിച്ചത് മറന്നു ഇരുവരും വിഷയങ്ങള്‍ അവസാനിപ്പിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. പ്രശ്‌നം പരിഹരിക്കാന്‍ എന്തു സഹായം ചെയ്യാനും ഞാന്‍ ഒരുക്കവുമാണ്'- ഹര്‍ഭജന്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു