Sports

'ധോനിയെ പ്രകോപിപ്പിക്കാനും അസ്വസ്ഥനാക്കാനും കഴിയുക എനിക്ക് മാത്രം'; രഹസ്യങ്ങളുമായി സാക്ഷി 

സാക്ഷി വെളിപ്പെടുത്തുന്ന രഹസ്യങ്ങള്‍ വീണ്ടും ആരാധകരെ കൗതുകത്തിലാക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ജന്മദിനാഘോഷങ്ങളുടെ തിരക്കിലായിരുന്നു ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനിയുടെ ഭാര്യ സാക്ഷി. ക്രിക്കറ്റ് ലോകത്ത് നിന്നുള്ളവരും ആരാധകരും സാക്ഷിക്ക് ആശംസ നേര്‍ന്ന് എത്തിയതിന് ഇടയില്‍ ഒരു വീഡിയോയുമായിട്ടായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വരവ്. അവിടെ സാക്ഷി വെളിപ്പെടുത്തുന്ന രഹസ്യങ്ങള്‍ വീണ്ടും ആരാധകരെ കൗതുകത്തിലാക്കുന്നു. 

ധോനിയെ പ്രകോപിപ്പിക്കാനും അസ്വസ്ഥനാക്കാനും സാധിക്കുന്ന ഒരേയൊരു വ്യക്തി ഞാനാണ്. തങ്ങള്‍ ഇരുവരും ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കാറില്ലെന്നും സാക്ഷി പറയുന്നു. അത് അദ്ദേഹത്തിന്റെ പ്രൊഫഷനാണ്. സിവ ധോനി പറഞ്ഞാല്‍ മാത്രമാണ് കാര്യങ്ങള്‍ അനുസരിക്കുക. ഭക്ഷണം വേഗത്തില്‍ കഴിക്കാനോ, ആ പച്ചക്കറി കഴിക്കാനോ ഞാന്‍ സിവയോട് പറഞ്ഞാല്‍, പത്ത് വട്ടം ഞാന്‍ അത് പറഞ്ഞുകൊണ്ടിരിക്കണം. മഹിയുടെ അമ്മ പറഞ്ഞാലും അങ്ങനെ തന്നെ..എന്നാല്‍ മഹി ഒരു തവണ പറഞ്ഞാല്‍ അപ്പോള്‍ തന്നെ അവള്‍ അനുസരിക്കും, സാക്ഷി പറഞ്ഞു. 

ലോകകപ്പിന്റെ സമയത്താണ് സിവ ജനിച്ചത്. നിന്റെ ഭര്‍ത്താവ് വരുന്നില്ലല്ലോ എന്ന ഭാവത്തിലായിരുന്നു ആ സമയം ആശുപത്രിയിലുള്ള എല്ലാവരും. എന്നാല്‍ എനിക്ക് അത് പ്രശ്‌നമുണ്ടായില്ല. ക്രിക്കറ്റിനാണ് അദ്ദേഹം മുന്‍ഗണന നല്‍കുന്നത്. അദ്ദേഹത്തിനാണ് എന്റെ മുന്‍ഗണന. നമ്മള്‍ സ്‌നേഹിക്കുന്ന ഒരു കാര്യത്തില്‍ ത്യാഗം എന്ന് പറയാറില്ല. ആ വ്യക്തിയെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് നമ്മള്‍ അങ്ങനെ ചെയ്യുന്നത് എന്നും സാക്ഷി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി