I-League to be rebranded as Indian Football League @abdulrahmanmash
Sports

അടിമുടി മാറാൻ ഒരുങ്ങി ഐ ലീഗ്; യൂറോപ്യൻ മാതൃകയിൽ മത്സരം, പേരും മാറ്റും

ടൂർണമെന്റ് നടത്തിപ്പിലും കാര്യമായ മാറ്റങ്ങളാണ് എ ഐ എഫ് എഫ് വരുത്തിയിരിക്കുന്നത്. ഇനി മുതൽ യൂറോപ്യൻ ക്ലബ് ഫുട്ബോൾ മാതൃകയിൽ ക്ലബ്ബുകളുടെ ഉടമസ്ഥതയിലും ഫുട്ബോൾ ഫെഡറേഷന്റെ നിയന്ത്രണത്തിലുമാകും മത്സരങ്ങൾ നടക്കുക

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യയുടെ രണ്ടാം ടിയർ ഫുട്ബോൾ ടൂർണമെന്റ് ആയ ഐ ലീഗ് വൻ മാറ്റത്തിനൊരുങ്ങുന്നു. ഐ ലീഗ് എന്ന പഴയ പേര് മാറ്റി പകരം 'ഇന്ത്യൻ ഫുട്ബാൾ ലീഗ്' എന്നു റീബ്രാൻഡ് ചെയ്യും. ക്ലബ് ഉടമകൾക്ക് കൂടുതൽ പ്രധാന്യം ലഭിക്കുന്ന രീതിയിലാണ് ഇനി ടൂർണമെന്റ് നടക്കുക.

ഇത് സംബന്ധിച്ച നിർദേശം എക്സിക്യൂട്ടിവ് കമ്മിറ്റിയ്ക്ക് എ ഐ എഫ് എഫ് കൈമാറി. നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ പുതിയ രീതി ഉടൻ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ വ്യക്തമാക്കി.

ടൂർണമെന്റ് നടത്തിപ്പിലും കാര്യമായ മാറ്റങ്ങളാണ് എ ഐ എഫ് എഫ് വരുത്തിയിരിക്കുന്നത്. ഇനി മുതൽ യൂറോപ്യൻ ക്ലബ് ഫുട്ബോൾ മാതൃകയിൽ ക്ലബ്ബുകളുടെ ഉടമസ്ഥതയിലും ഫുട്ബോൾ ഫെഡറേഷന്റെ നിയന്ത്രണത്തിലുമാകും മത്സരങ്ങൾ നടക്കുക. ഈ സീസണിലെ മത്സരങ്ങൾ 2026 ഫെബ്രുവരി 21-ന് ആരംഭിക്കാനാണ് തീരുമാനം. രണ്ട് ഘട്ടങ്ങളിലായാണ് ലീഗ് സംഘടിപ്പിക്കുക. ആദ്യഘട്ടം റൗണ്ട് റോബിൻ ഫോർമാറ്റിൽ സിംഗിൾ ലെഗ് ഹോം ആൻഡ് എവേ മത്സരങ്ങളായാണ് നടക്കുക.

രണ്ടാം ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ആദ്യ സ്ഥാനത്ത് എത്തുന്ന 6 ടീമുകൾ ചാംപ്യൻ ഷിപ്പിന് വേണ്ടി പരസ്പരം ഏറ്റുമുട്ടും. ഈ മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവർ വിജയികളാകും. പോയിന്റ് പട്ടികയിൽ ഏറ്റവും താഴെ വരുന്ന ടീമുകളെ ഐ-ലീഗ് രണ്ടാം നിരയിലേക്ക് തരം താഴ്ത്തും. ലീഗിന്റെ ചെലവിൽ 40% ഫെഡറേഷനും 60% ക്ലബ്ബുകളും വഹിക്കാനും തീരുമാനം ആയിട്ടുണ്ട്.

Sports news: I-League set for major revamp as AIFF proposes rebranding to Indian Football League.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live|ഡിഎ കുടിശ്ശിക തീര്‍ക്കും, 12-ാം ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ചു, റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം, അഷ്വേര്‍ഡ് പെന്‍ഷന്‍

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ക്കുന്നതിന് പിന്നിലെ രഹസ്യങ്ങൾ ഇതാണ്

പ്രസവ ശേഷം പൈനാപ്പിൾ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമോ?

'അവന്റെ മൂത്രത്തില്‍ ചോര, 12 മണിക്കൂറില്‍ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു'; മകന് ക്യാന്‍സര്‍ വന്നതിനെക്കുറിച്ച് ഇമ്രാന്‍ ഹാഷ്മി

ഹോട്ടലുകളിലെ സോഫ്റ്റ് പുട്ട് ഇനി വീട്ടിലും ഉണ്ടാക്കാം

SCROLL FOR NEXT