Smriti Mandhana x
Sports

വനിതാ ബാറ്റര്‍മാരില്‍ ഒന്നാമത്; ഐസിസി റാങ്കിങില്‍ സ്മൃതി മന്ധാനയ്ക്ക് നേട്ടം

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും മുന്നേറ്റം

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ഏകദിന റാങ്കിങില്‍ വന്‍ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന. വനിതാ ബാറ്റര്‍മാരില്‍ സ്മൃതി ഒന്നാം റാങ്കിലെത്തി. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച ബാറ്റിങാണ് താരത്തിനു റങ്കിങ് മുന്നേറ്റത്തില്‍ തുണയായത്.

ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് സ്മൃതി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. 790 റേറ്റിങ് പോയിന്റാണ് സ്മൃതി സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ടാണ്. താരത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്മൃതി ഒന്നാമതെത്തിയത്. വോള്‍വാര്‍ടിന് 782 റേറ്റിങ് പോയിന്റ്.

ഓസ്‌ട്രേലിയന്‍ താരങ്ങളായ ബെത് മൂണി, അലിസ ഹീലി എന്നിവരും റാങ്കിങില്‍ നേട്ടമുണ്ടാക്കി. ഇരുവരും രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളില്‍.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ആദ്യ പത്തില്‍ ഇടം പിടിച്ച മറ്റൊരു ബാറ്റര്‍. ക്യാപ്റ്റന്‍ 4 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 9ാം സ്ഥാനത്തെത്തി. ബൗളര്‍മാരുടെ പട്ടികയില്‍ ദീപ്തി ശര്‍മ മാത്രമാണ് ആദ്യ പത്തില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരം. ദീപ്തി പത്താം സ്ഥാനത്ത്.

ICC Rankings: India opener Smriti Mandhana on Tuesday climbed to the top of the ICC Women's ODI batting rankings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍, സ്‌കൂളുകളില്‍ കൂള്‍ റൂഫ്, ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കണം; കൊടുംചൂടില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

'എത്ര വലിയ അവാര്‍ഡ് മേടിച്ചയാളാണെങ്കിലും കര്‍മയുണ്ട്, ഒരിക്കല്‍ താഴെ വരും'; സജ്‌നയ്ക്ക് പിന്നാലെ ഒളിയമ്പുമായി ഫിറോസ്

ഈ വേനലില്‍ അറിയാം ഇളനീരിന്റെ ഗുണങ്ങള്‍

വേനൽ യാത്ര പ്ലാൻ ചെയ്തോ? പാക്കിങ് ലിസ്റ്റിൽ ഇവ മിസ് ചെയ്യരുത്

420cc, പ്രാരംഭ വില 4.70 ലക്ഷം രൂപ, ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് ടിവിഎസ്; ബിഎംഡബ്ല്യൂ എഫ് 450 ജിഎസ് ഇന്ത്യന്‍ വിപണിയില്‍

SCROLL FOR NEXT