ഇന്ത്യൻ ടീം, ICC Women's World Cup 2025 x
Sports

3 തുടര്‍ തോല്‍വികള്‍; ഇനി വേണം 2 തുടര്‍ ജയങ്ങള്‍! ഇന്ത്യൻ വനിതകൾ ലോകകപ്പ് സെമി കാണുമോ? സാധ്യതകൾ

നാലാം സ്ഥാനത്തിനായി ഇന്ത്യ, ന്യൂസിലന്‍ഡ് വനിതാ ടീമുകള്‍

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: വനിതാ ഏകദിന ലോകകപ്പില്‍ തുടരെ മൂന്ന് മത്സരങ്ങള്‍ തോറ്റ് ഇന്ത്യ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്നു. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളോടാണ് ഇന്ത്യ പരാജയപ്പെട്ടത്. തുടരെ മൂന്ന് പരാജയങ്ങള്‍ സംഭവിച്ചതോടെ ഇന്ത്യയ്ക്ക് ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജീവന്‍മരണ പോരാട്ടങ്ങളാണ്. ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍.

ഇന്ത്യ നിലവില്‍ നാലാമതും ന്യൂസിലന്‍ഡ് അഞ്ചാമതും നില്‍ക്കുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകള്‍ യോഗ്യത നേടിക്കഴിഞ്ഞു. ഒരു സ്ഥാനത്തിനായാണ് ഇന്ത്യ, കിവി വനിതകള്‍ നേര്‍ക്കുനേര്‍ നില്‍ക്കുന്നത്.

രണ്ടും ജയിച്ചാല്‍

ഈ മാസം 23നു ഇന്ത്യ ന്യൂസിലന്‍ഡുമായും 26നു ബംഗ്ലാദേശുമായും ഏറ്റുമുട്ടും. ഈ രണ്ട് മത്സരങ്ങളും ജയിച്ചാല്‍ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റോ, മറ്റു ടീമുകളുടെ ഫലങ്ങളോ നോക്കാതെ സെമിയിലേക്ക് മുന്നേറാം.

ഒരു കളി ജയിച്ചാല്‍

ഇന്ത്യ ന്യൂസിലന്‍ഡിനോടു ജയിക്കുകയും ബംഗ്ലാദേശിനോടു പരാജയപ്പെടുകയും ചെയ്താല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ തന്നെ യോഗ്യത നേടും. ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ വീഴ്ത്തിയാലും ഇന്ത്യക്ക് ഭീഷണിയില്ല.

ഇന്ത്യ ന്യൂസിലന്‍ഡിനോടു തോല്‍ക്കുകയും ബംഗ്ലാദേശിനോടു ജയിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ വിചാരിച്ച പോലെ ആകില്ല. അങ്ങനെയാണ് ഫലമെങ്കില്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡ്- ഇംഗ്ലണ്ട് പോരാട്ടം വരെ കാക്കേണ്ടി വരും. മത്സരത്തില്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ വീഴ്ത്തിയാല്‍ മാത്രമേ ഇന്ത്യക്ക് സാധ്യതയുള്ളു.

കളി ഉപേക്ഷിച്ചാല്‍

മഴയെ തുടര്‍ന്നു ന്യൂസിലന്‍ഡുമായുള്ള കളി മുടങ്ങിയാല്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റുകള്‍. നിലവില്‍ ഇന്ത്യ, ന്യൂസിലന്‍ഡ് ടീമുകള്‍ 4 പോയിന്റുമായി നില്‍ക്കുന്നു. മത്സരം ഉപേക്ഷിച്ചാല്‍ ഇരു ടീമുകള്‍ക്കും 5 പോയിന്റുകള്‍. നിലവിലെ നെറ്റ് റണ്‍റേറ്റ് വച്ച് ഇന്ത്യ യോഗ്യത നേടും.

India are still in with a decent chance of qualifying for the ICC Women's World Cup 2025 semi-final.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

30,000 രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; മിഡ്- റേഞ്ച് ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് നത്തിങ്

SCROLL FOR NEXT