ഡേവിഡ് വാര്‍ണര്‍/ ഫയല്‍ ചിത്രം 
Sports

ആ സാന്നിധ്യം മാത്രം മതി, ബാക്കി 10  പേരിലേക്കും ഊര്‍ജമെത്തും; വാര്‍ണറുണ്ടെങ്കില്‍ മികച്ച ടീം ഞങ്ങളുടേത്: ഓസീസ് നായകന്‍

പ്ലേയിങ് ഇലവനിലെ ഡേവിഡ് വാര്‍ണറുടെ സാന്നിധ്യം പോലും ഓസ്‌ട്രേലിയയെ മികച്ച ടീമായി മാറ്റുന്നുവെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ തിം പെയ്ന്‍

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: പ്ലേയിങ് ഇലവനിലെ ഡേവിഡ് വാര്‍ണറുടെ സാന്നിധ്യം പോലും ഓസ്‌ട്രേലിയയെ മികച്ച ടീമായി മാറ്റുന്നുവെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ തിം പെയ്ന്‍. വാര്‍ണര്‍ വരുന്നതോടെ ഗ്രൗണ്ടില്‍ ബാക്കി 10 കളിക്കാരിലേക്കും അതിന്റെ ഊര്‍ജം എത്തുന്നതായി ഓസ്‌ട്രേലിയന്‍ നായകന്‍ പറഞ്ഞു. 

ടീമിലേക്ക് എത്തി മുന്‍പോട്ട് പോവാന്‍ വാര്‍ണര്‍ക്ക് സാധിച്ചാല്‍, എതിരാളികള്‍ക്ക് മേലേക്ക് സമ്മര്‍ദം എത്തും. ഏത് ടീമിനെതിരെ കളിച്ചാലും, ഡേവിഡ് വാര്‍ണര്‍ ടീമിലുള്ളപ്പോള്‍ ഞങ്ങളാണ് മികച്ച ടീം. റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിലായാലും, ഗ്രൂപ്പിലേക്ക് ഊര്‍ജം കുത്തി നിറയ്ക്കുന്നതിലായാലും, പെയ്ന്‍ പറഞ്ഞു. 

ലാബുഷെയ്‌നിനൊപ്പം ഞങ്ങളുടെ മധ്യനിരയെ സംരക്ഷിക്കുന്നു. പിന്നെ സ്റ്റീവ് വരുന്നു. ബൗളര്‍മാരെ ക്ഷീണിതരാവുമ്പോഴാണ് മറ്റ് ബാറ്റ്‌സ്മാന്മാര്‍ വരുന്നത്. അതൊരു മുന്‍തൂക്കമാണ്. അതിനാല്‍ വാര്‍ണറുടെ റോള്‍ വളരെ പ്രധാനപ്പെട്ടതാണ്. കളിക്കാരില്‍ ഒരുപാട് ആത്മവിശ്വാസം നിറയ്ക്കാന്‍ അദ്ദേഹത്തിന് കഴിയും. 

ടീമില്‍ ഉണ്ടാവാന്‍ നമ്മള്‍ ഇഷ്ടപ്പെടും വിധമുള്ള കളിക്കാരനാണ് വാര്‍ണര്‍. എല്ലായ്‌പ്പോഴും വാര്‍ണര്‍ക്കൊപ്പം കളിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ വാര്‍ണറുടെ അഭാവത്തില്‍ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ബാറ്റിങ് ഫോര്‍മുലയില്‍ താളം തെറ്റിയിട്ടില്ല. കണ്ണും കയ്യും തമ്മിലുള്ള വാര്‍ണറുടെ കോമ്പിനേഷന്‍ സ്‌കില്‍ വിസ്മയിപ്പിക്കുന്നതാണ്. മറ്റാരേക്കാളും വേഗത്തില്‍ വാര്‍ണര്‍ക്ക് സ്‌കോര്‍ ചെയ്യാനാവും, പെയ്ന്‍ പറഞ്ഞു. 

മൂന്നാം ടെസ്റ്റില്‍ വാര്‍ണര്‍ കളിച്ചേക്കുമെന്നാണ് സൂചന. ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും വാര്‍ണര്‍ കളിക്കാനുള്ള സാധ്യത ഉയര്‍ത്തിയാണ് പ്രതികരിച്ചത്. എന്നാല്‍ സിഡ്‌നി ടെസ്റ്റിന്റെ സമയമാവുമ്പോഴേക്കും 100 ശതമാനം ഫിറ്റ്‌നസ് കൈവരിക്കാന്‍ സാധിക്കുമോ എന്നത് സംശയമാണെന്നാണ് വാര്‍ണര്‍ പ്രതികരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21