മെസി, റാമോസ്/ഫയല്‍ ചിത്രം 
Sports

'റയലിലേക്കാണ് ചേക്കേറുന്നത് എങ്കില്‍ എന്റെ വീട്ടില്‍ താമസിക്കാം'; മെസിക്ക് റാമോസിന്റെ ക്ഷണം

റയലിലേക്ക് വരികയാണ് എങ്കില്‍ തന്റെ വീട്ടില്‍ താമസിക്കാമെന്നാണ് മെസിയോട് റാമോസ് പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ഈ സീസണോടെ മെസി ബാഴ്‌സ വിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബാഴ്‌സയില്‍ നിന്ന് എങ്ങോട്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതുവരേയും വ്യക്തമായിട്ടില്ല. അതിനിടയില്‍ മെസിയെ തേടി ഒരു അപ്രതീക്ഷിത ക്ഷണം എത്തുകയാണ്. 

റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ആണ് മെസിയെ ക്ഷണിക്കുന്നത്. റയലിലേക്ക് വരികയാണ് എങ്കില്‍ തന്റെ വീട്ടില്‍ താമസിക്കാമെന്നാണ് മെസിയോട് റാമോസ് പറയുന്നത്. ചാറ്റ് ഷോയില്‍ പങ്കെടുക്കുമ്പോഴായിരുന്നു റാമോസിന്റെ വാക്കുകള്‍. 

റയലിലേക്ക് എത്തി വീട് നോക്കുന്ന സമയം അദ്ദേഹത്തിന് എന്റെ ഒപ്പം താമസിക്കാം. റയലിലെ കാര്യങ്ങളെല്ലാം ഞാന്‍ അദ്ദേഹത്തിന് പറഞ്ഞു കൊടുക്കാം. ഞങ്ങളോടൊപ്പം അദ്ദേഹം ചേരുകയാണ് എങ്കില്‍ ഇടയ്ക്കിടയ്ക്ക് മെസിയെ നേരിടേണ്ടി വരില്ല എന്ന ആശ്വാസവുമുണ്ട്, റാമോസ് പറഞ്ഞു. 

അതേസയമം റയലിലെ  റാമോസിന്റെ ഭാവി സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. റാമോസുമായുള്ള കരാര്‍ നീട്ടുന്ന കാര്യത്തില്‍ ക്ലബ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പരിശീലകന്‍ സിനദിന്‍ സിദാനും ഇക്കാര്യം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT