ഇമ്രാന്‍ ഖാന്‍ - ജാവേദ് മിയാന്‍ദാദ് 
Sports

'ഇമ്രാനെ ജയിലില്‍ നിന്ന് മോചിപ്പിച്ചാല്‍ എന്തുസംഭവിക്കും; അയാള്‍ സത്യസന്ധന്‍'; അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് മിയാന്‍ദാദ്

അദ്ദേഹത്തെ ജയിലില്‍ നിന്നും ഉടനെ മോചിപ്പിക്കണമെന്നും അദ്ദേഹം അഴിമിക്കാരനല്ലെന്നും മിയാന്‍ദാദ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ഇസ്ലാമബാദ്: അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് നായകനുമായിരുന്ന ഇമ്രാന്‍ഖാന്‍ നിരപരാധിയെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ഖാന്റെ ജയില്‍വാസത്തെ കുറിച്ച് സംസാരിക്കവെ ജാവേദ് മിയാന്‍ദാദ് പൊട്ടിക്കരഞ്ഞു. അദ്ദേഹത്തെ ജയിലില്‍ നിന്നും ഉടനെ മോചിപ്പിക്കണമെന്നും അദ്ദേഹം അഴിമിക്കാരനല്ലെന്നും മിയാന്‍ദാദ് പറഞ്ഞു.

ഇമ്രാന്‍ഖാന്റ പ്രഭാവം വളരെ അടുത്തുനിന്ന് കണ്ടയാളാണ് ജാവേദ് മിയാന്‍ദാദ്. ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമായി പാകിസ്ഥാന്‍ മാറിയ കാലത്ത് ഇരുവരും രാജ്യത്തിനായി ഒരുമിച്ച് കളിച്ചവരാണ്. പിന്നീട് ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി. ഇന്ന് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഇമ്രാന്‍ റാവല്‍പ്പിണ്ടി ജയിലിലാണ്. കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്റെ മക്കള്‍ സ്‌കൈ ടിവിക്ക് നല്‍കിയ അഭിമുഖം വലിയ ശ്രദ്ധ നേടിയിരുന്നു. പിതാവിന്റെ ജീവന് കടുത്ത ഭീഷണിയുണ്ടെന്ന ഗുരുതരമായ ആരോപണവും മക്കള്‍ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ആ അഭിമുഖത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് മിയാന്‍ദാദ് പൊട്ടിക്കരഞ്ഞത്.

'അദ്ദേഹം ഒരു സത്യസന്ധനായ മനുഷ്യനാണ്. അഴിമതിയില്‍ ഏര്‍പ്പെടുന്ന ഒരാളല്ല അയാള്‍. അദ്ദേഹത്തെ പുറത്തുവിട്ടാല്‍ എന്ത് സംഭവിക്കും? അദ്ദേഹം ആരെയെങ്കിലും തിന്നുകയോ ഉപദ്രവിക്കുകയോ ചെയ്യുമോ? അദ്ദേഹം അവിടെ എന്ത് ചെയ്യുകയായിരിക്കും എന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്'- മിയാന്‍ദാദ് പറഞ്ഞു. മുന്‍ ക്യാപ്റ്റനെ ജയിലില്‍ അടയ്ക്കുന്നത് കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകുന്നതെന്ന് ചോദിച്ച അദ്ദേഹം എല്ലാവരും ഒന്നിച്ചിരുന്ന് ഇക്കാര്യത്തില്‍ ഒരു പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.

Imran Khan "Is Not Corrupt": Javed Miandad Breaks Down After Pakistan Great's Sons' Interview

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചൂടായാല്‍ നീ എന്തു ചെയ്യും, മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി; ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്ളയാള്‍'; സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്

ചായം പൂശിയ വയറുകളും മേളപ്പെരുക്കവും; പുലിവേഷത്തിന് പിന്നിലെ ആരും കാണാത്ത വിയർപ്പും സമർപ്പണവും

രണ്ട് സ്ത്രീകളെ എതിരാളികളാക്കുന്നത് അന്യായം, ആ നരേറ്റീവിന് നിന്നു കൊടുക്കില്ല; 'ടോക്‌സിക്' ചര്‍ച്ചകളില്‍ പാര്‍വതി

ചൂടാക്കിയാൽ വെറും പഞ്ചസാര സിറപ്പ്, ശുദ്ധമായ തേൻ എങ്ങനെ തിരഞ്ഞെടുക്കണം

വെനസ്വേലയുമായി ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാര്‍; പ്രഖ്യാപനവുമായി ട്രംപ്