രഹാനെ, ബുമ്റ, സിറാജ്/ ട്വിറ്റർ 
Sports

ആദ്യമായി ഇന്ത്യ-ഇന്ത്യ എ പോര്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്‍പ് സന്നാഹ മത്സരം 

ഈ വര്‍ഷം നടക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് നാല് ദിവസത്തെ സന്നാഹ മത്സരത്തില്‍ ഇന്ത്യ എയെ ഇന്ത്യന്‍ ടീം നേരിടുക

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിന് എത്തുന്ന ഇന്ത്യന്‍ ടീം ഇന്ത്യ എക്ക് എതിരെ കളിക്കും. ആദ്യമായാണ് ഇന്ത്യന്‍ സീനിയര്‍ ടീം ഇന്ത്യ എയ്ക്ക് എതിരെ കളിക്കുന്നത്. 

ഈ വര്‍ഷം നടക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് നാല് ദിവസത്തെ സന്നാഹ മത്സരത്തില്‍ ഇന്ത്യ എയെ ഇന്ത്യന്‍ ടീം നേരിടുക. ജൂലൈയില്‍ തോര്‍താംപ്ടണ്‍ഷെയറിലെ കൗണ്ടി ഗ്രൗണ്ടിലായിരിക്കും കളി. തിയതി പ്രഖ്യാപിച്ചിട്ടില്ല. 

അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ളത്. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായാണ് പര്യടനം. ആഗസ്റ്റ് നാലിനാണ് ആദ്യ ടെസ്റ്റ്. ഉയര്‍ന്ന നിലവാരത്തിലെ ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്ത്യ-ഇന്ത്യ എ പോരിലൂടെ എത്തുമെന്ന് നോര്‍ത്താംപ്ടന്‍ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ് പറയുന്നു. 

ജൂലൈ 28നാണ് ഇന്ത്യയുടെ രണ്ടാമത്തെ സന്നാഹ മത്സരം. നോട്ടിങ്ഹാം ആണ് ആദ്യ ടെസ്റ്റിന്റെ വേദി. ആഗസ്റ്റ് 12 മുതലാണ് രണ്ടാം ടെസ്റ്റ്. ആഗസ്റ്റ് 25 മുതല്‍ മൂന്നാം ടെസ്റ്റും, സെപ്തംബര്‍ 2 മുതല്‍ നാലാം ടെസ്റ്റും, സെപ്തംബര്‍ 10 മുതല്‍ അഞ്ചാം ടെസ്റ്റും എന്നതാണ് ഷെഡ്യൂള്‍. 

രണ്ടാം ടെസ്റ്റിന്റേയും നാലാം ടെസ്റ്റിന്റേയും വേദി ലണ്ടനായിരിക്കും. മൂന്നാം ടെസ്റ്റ് ലീഡ്‌സിലും, അഞ്ചാം ടെസ്റ്റ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും വെച്ച് നടക്കും. ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയിലാണ് ഇപ്പോള്‍ ഇംഗ്ലണ്ട് ടീം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT