ഇന്ത്യന്‍ ടീം ഗതാഗതക്കുരുക്കില്‍ പെട്ടപ്പോള്‍ എക്‌സ്‌  
Sports

ഇന്ത്യന്‍ ടീം ഗതാഗത കുരുക്കില്‍ പെട്ടു; സമയത്ത് എത്തിയില്ല; ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരം വൈകും

നാലു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഇന്ത്യന്‍ ടീമീന് വേണ്ടി വന്നത് 57 മിനിറ്റ് സമയമാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

സതാംപ്ടണ്‍: ഇംഗ്ലണ്ടിലെ ട്രാഫിക്കില്‍ കുരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഇതോടെ പരമ്പരയിലെ അവസാന ടി20 മത്സരം വൈകി. ഇതാദ്യമായാണ് ഇന്ത്യന്‍ താരങ്ങള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി മത്സരം വൈകിയത്. ആറരയ്ക്കായിരുന്നു ടോസ് ഇടേണ്ടിയിരുന്നത്. എന്നാല്‍ ആ സമയം കഴിഞ്ഞ ശേഷമാണ് ഇന്ത്യന്‍ ടീം ഗ്രൗണ്ടില്‍ എത്തിയത്. ഇരുടീമുകളും അഞ്ചരയ്ക്ക് ഗ്രൗണ്ടില്‍ എത്തേണ്ടതായിരുന്നു.

നാലു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഇന്ത്യന്‍ ടീമീന് വേണ്ടി വന്നത് 57 മിനിറ്റ് സമയമാണ്. ഇന്ത്യന്‍ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും കൃത്യസമയത്ത് എത്താതിരുന്നതിനെ തുടര്‍ന്നാണ് മത്സരം നിശ്ചയിച്ച സമയത്തില്‍ നിന്നും മാറിയത്. ടീമംഗങ്ങള്‍ ഗതാഗത കുരുക്കില്‍പ്പെട്ടന്നറിഞ്ഞതോടെ ടോസ് മാറ്റിവയ്ക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

ഏറെ വൈകിയാണ് ഇന്ത്യന്‍ ടീമംഗങ്ങള്‍ ഗ്രൗണ്ടില്‍ എത്തിയത്. ഇതോടെ ആദ്യം നിശ്ചയിച്ചിരുന്നതിലും 45 മിനിറ്റ് വൈകി ഇന്ത്യന്‍ സമയം രാത്രി 7:15-ന് ടോസ് നടക്കുമെന്നും 7:30-ന് മത്സരം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സാധാരണയായി മത്സരം ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് ടോസ് നടക്കാറുള്ളതിനാല്‍ ഈ വൈകല്‍ തികച്ചും അപ്രതീക്ഷിതമായിരുന്നു.

IND vs ENG, 5th T20I: Toss in Southampton delayed after India team gets stuck in traffic jam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വടിയും നീട്ടി നില്‍ക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും'; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

റൊമാൻസുമായി ​ഗണപതി; 'അവറാച്ചൻ ആൻഡ് സൺസി'ലെ ​ഗാനമെത്തി

ചികിത്സാ പിഴവ്:ഒന്നര വയസുകാരന്‍ മരിച്ച സംഭവം, പയ്യന്നൂര്‍ ബി എം എച്ച് ആശുപത്രിക്ക് മുന്‍പില്‍ വ്യാപക പ്രതിഷേധം

'ബോളിവുഡിൽ നിന്ന് ഓഫർ വന്നു, മടി കാരണം പോയില്ല; എന്റെ കംഫർട്ട് സോണിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്'

അന്ന്, സ്റ്റാലെ സോൾബാക്കൻ 7 മിനിറ്റ് 'മരിച്ചു'!... ഒരു ഫുട്ബോൾ കോച്ചിന്റെ അസാധാരണ തിരിച്ചു വരവ്