ഇന്ത്യ എ ടീം വിഡിയോ സ്ക്രീന്‍ ഷോട്ട്
Sports

രണ്ടക്കം കടന്നത് 3 പേര്‍ മാത്രം; ഇന്ത്യ എ 107നു പുറത്ത്

ഇന്ത്യ എ- ഓസ്‌ട്രേലിയ എ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയ എ ടീമിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ എ ടീം 107 റണ്‍സില്‍ പുറത്ത്. ഇന്ത്യന്‍ ടീമില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. വാലറ്റത്ത് നവ്ദീപ് സെയ്‌നി നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 100 കടത്തിയത്.

മറുപടി ബാറ്റിങ് ഓസ്‌ട്രേലിയ ആരംഭിച്ചിട്ടുണ്ട്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അവര്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലാണ്. ഓസീസിനു നഷ്ടമായ മൂന്ന് വിക്കറ്റില്‍ രണ്ടണ്ണം പ്രസിദ്ധ് കൃഷ്ണ സ്വന്തമാക്കി. മുകേഷ് കുമാറിനാണ് ഒരു വിക്കറ്റ്.

ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 36 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് ടോപ് സ്‌കോറര്‍. സായ് സുദര്‍ശന്‍ (21), നവ്ദീപ് സെയ്‌നി (23) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് ഗോള്‍ഡന്‍ ഡക്കായി പുറത്തായി. മുകേഷ് കുമാര്‍ 4 റണ്‍സുമായി പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്കായി ബ്രെണ്ടന്‍ ഡൊഗെറ്റ് ആറ് വിക്കറ്റുകള്‍ വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഭാവന തന്നവരോട് നന്ദി പറയണം'; വാട്സ്ആപ് സന്ദേശം അയക്കാൻ അനുമതി തേടി സർക്കാർ ഹൈക്കോടതിയിൽ

കണ്ണന്റെ മുന്നിൽ ചിത്രയുടെ സ്വര മാധുര്യം; ഭക്തിയിൽ ആറാടി ​ഗുരുപവനപുരി

'വസന്തോത്സവം'; ഹോളിയുടെ ഐതിഹ്യമെന്ത്?, ഹോളിക ദഹനത്തിന്റെ പ്രാധാന്യം?, എന്തിന് നിറങ്ങള്‍ വാരിപ്പൂശുന്നു?

'മെസി- ലമീന്‍ യമാല്‍' പോരാട്ടം നടക്കില്ലേ? 'ഫൈനലിസിമ'യും അനിശ്ചിതത്വത്തിലാക്കി 'യുദ്ധം'

'വസ്ത്രങ്ങള്‍ വിലക്കുറവില്‍', സുഡിയോയുടെ പേരില്‍ വ്യാജ ലിങ്കുകള്‍; തട്ടിപ്പില്‍ വീഴരുതെന്ന് ജാഗ്രതാനിര്‍ദേശം

SCROLL FOR NEXT