വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന കുല്‍ദീപ് ട്വിറ്റര്‍
Sports

സ്പിന്നില്‍ കുരുങ്ങി എട്ട് വിക്കറ്റുകള്‍ നഷ്ടം; ഇംഗ്ലണ്ട് പതറുന്നു

നാല് വിക്കറ്റുകള്‍ പിഴുത് കുല്‍ദീപ് യാദവ്

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: നാലാം ടെസ്റ്റില്‍ ഇന്ത്യയൊരുക്കിയ സ്പിന്‍ കെണിയില്‍ വീണ് ഇംഗ്ലണ്ട്. തുടക്കം മുതല്‍ സ്പിന്നര്‍മാരെ എറിയിക്കാനുള്ള രോഹിത് ശര്‍മയുടെ തീരുമാനം ശരിയായി മാറുന്ന കാഴ്ചയാണ് റാഞ്ചിയില്‍. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് പരുങ്ങുന്നു. 8 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എന്ന നിലയിലാണ് അവര്‍. ആകെ ലീഡ് 179 റണ്‍സ്. ഇംഗ്ലണ്ടിനു നഷ്ടമായ ആറ് വിക്കറ്റുകളും സ്പിന്നര്‍മാര്‍ പങ്കിട്ടു. കുല്‍ദീപ് യാദവ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. അശ്വിന്‍ മൂന്ന് വിക്കറ്റുകളെടുത്തു. ജഡേജ ഒരു വിക്കറ്റെടുത്തു.

ഒന്നാം ഇന്നിങ്‌സില്‍ 353 റണ്‍സെടുത്തു ഇന്ത്യയുടെ പോരാട്ടം 307ല്‍ അവസാനിപ്പിച്ചാണ് അവര്‍ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. 46 റണ്‍സ് ലീഡുമായണ് അവര്‍ തുടങ്ങിയത്.

ഇന്ത്യ സ്പിന്നര്‍മാരെ വച്ചാണ് പോരാട്ടം തുടങ്ങിയത്. അശ്വിന്‍ ജഡേജ സഖ്യമാണ് ബൗളിങ് ഓപ്പണ്‍ ചെയ്തത്. പിന്നാലെ കുല്‍ദീപ് ആക്രമണത്തിനെത്തി. തുടരെ നാല് വിക്കറ്റുകള്‍ വീഴ്ത്തി കുല്‍ദീപ് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓപ്പണര്‍ സാക് ക്രൗളി അര്‍ധ സെഞ്ച്വറിയുമായി കളം വിട്ടു. 60 റണ്‍സെടുത്തു നില്‍ക്കെ താരത്തെ കുല്‍ദീപ് ക്ലീന്‍ ബൗള്‍ഡാക്കി. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ നട്ടെല്ലായി നിന്ന ജോ റൂട്ടിനു ഇത്തവണ പിടിച്ചു നില്‍ക്കാനായില്ല. ജോണി ബെയര്‍സ്‌റ്റോ ഇത്തവണയും മികച്ച രീതിയില്‍ തളങ്ങി എന്നാല്‍ 30 റണ്‍സുമായി മടങ്ങി. ബെന്‍ ഡുക്കറ്റ് (15), ഒലി പോപ്പ് (0), ജോ റൂട്ട് (11), ടോം ഹാര്‍ട്‌ലി, ഒലി റോബിന്‍സന്‍ (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. 6 റണ്‍സുമായി ബെന്‍ ഫോക്സും റണ്ണൊന്നുമില്ലാതെ ഷൊയ്ബ് ബഷീറും ക്രീസില്‍.

നേരത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലിനു കന്നി സെഞ്ച്വറി നഷ്ടമായത് ഇന്ത്യക്ക് മറ്റൊരു നിരാശയായി. താരത്തിന്റെ അസാമാന്യ മികവാണ് ഇംഗ്ലണ്ടിന്റെ ലീഡ് ഈ നിലയ്ക്ക് കുറച്ചത്. വാലറ്റത്തെ കൂട്ടുപിടിച്ച് ധ്രുവ് ജുറേല്‍ ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തി.

149 പന്തുകള്‍ നേരിച്ച് ആറ് ഫോറും നാല് സിക്‌സും സഹിതം ജുറേല്‍ 90 റണ്‍സെടുത്തു. താരത്തിന്റെ കന്നി അര്‍ധ സെഞ്ച്വറി.

കുല്‍ദീപ് യാദവ്, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരുടെ പിന്തണയിലാണ് ജുറേല്‍ പോരാട്ടം നയിച്ചത്. സ്‌കോര്‍ 307ല്‍ എത്തിയപ്പോള്‍ ടോം ഹാര്‍ട്‌ലിയാണ് ജുറേലിനെ ക്ലീന്‍ ബൗള്‍ഡാക്കി ഇന്ത്യന്‍ ഇന്നിങ്‌സിനു വിരാമമിട്ടത്.

കന്നി ടെസ്റ്റ് കളിക്കുന്ന ആകാശ് ഒരു സിക്‌സടക്കം 29 പന്തില്‍ 9 റണ്‍സെടുത്തു പുറത്തായി. താരത്തെ മടക്കി യുവ താരം ഷൊയ്ബ് ബഷീര്‍ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു.

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 219 എന്ന നിലയിലാണ് മൂന്നാം ദിനം ഇന്ത്യ തുടങ്ങിയത്. ധ്രുവ് ജുറേലിനൊപ്പം കുല്‍ദീപ് യാദവായിരുന്നു ഇന്നലെ ക്രീസില്‍. സഖ്യം ഇന്നും നിര്‍ണായക ചെറുത്തു നില്‍പ്പ് നടത്തിയാണ് ഇന്ത്യയെ കൂട്ട തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്.

കുല്‍ദീപ് 131 പന്തുകള്‍ ചെറുത്ത് 28 റണ്‍സെടുത്തു. ജെയിംസ് ആന്‍ഡേഴ്‌സനാണ് ഈ കൂട്ടുകെട്ടു പൊളിച്ചത്. ഇരുവരും ചേര്‍ന്നു നിര്‍ണായകമായ 76 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.

തുടക്കത്തില്‍ യശസ്വി ജയ്‌സ്വാള്‍ (73) ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ശുഭ്മാന്‍ ഗില്‍ (38), രജത് പടിദാര്‍ (17), രവീന്ദ്ര ജഡേജ (12), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (2), സര്‍ഫറാസ് ഖാന്‍ (14), ആര്‍ അശ്വിന്‍ (1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

ഷൊയ്ബ് ബഷീര്‍ 5 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ടോം ഹാര്‍ട്!ലി മൂന്നും ജെയിംസ് ആന്‍ഡേഴ്‌സന്‍ രണ്ടും വിക്കറ്റുകള്‍ പിഴുതു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT