അര്‍ഷ്ദീപ് സിങ്, രോഹിത് ശര്‍മ/ ഇന്ത്യന്‍ ക്രിക്കറ്റ് ഫെയ്‌സ്ബുക്ക്‌ 
Sports

രണ്ടാം ടി20യില്‍ ഇന്ത്യക്ക് 173 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്ങ് മൂന്നും രവി ബിഷ്‌ണോയി, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ടും, ശിവം ഡുബെയും ഒരു വിക്കറ്റും വീഴ്ത്തി. 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ടി20യില്‍ ഇന്ത്യക്ക് 173 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 172 റണ്‍സാണ് സ്‌കോര്‍ ചെയ്ത്. 35 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത ഗുല്‍ബാദിന്‍ നായിബാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്ങ് മൂന്നും രവി ബിഷ്‌ണോയി, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ടും, ശിവം ഡുബെയും ഒരു വിക്കറ്റും വീഴ്ത്തി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് മൂന്നാം ഓവറില്‍ രഹ്മതുല്ല ഗുര്‍ബാസിനെ(14)യെ നഷടമായെങ്കിലും ഇബ്രഹിം സാദ്രന്‍(8), ഗുല്‍ബാദിന്‍ നായിബ് എന്നിവര്‍ ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി. പിന്നീട് ഇബ്രഹിം സാദ്രനെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി. അസ്മതുല്ല ഒമര്‍സായിയെ(2) പുറത്താക്കി ശിവം ഡുബെയും ഇന്ത്യക്ക് ബ്രേക്ക് ത്രു നല്‍കി. പിന്നിട് സ്‌കോര്‍ 91 നില്‍ക്കെ ഗുല്‍ബാദിന്‍ നായിബ്(57) പുറത്തായതോടെ അഫ്ഗാന് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായി. മുഹമ്മദ് നബി(14), നജീബുള്ള സാദ്രന്‍(23), എന്നിവരാണ് പുറത്തായത്. 

അവസാന ഓവറുകളില്‍ 10 പന്തില്‍ നിന്ന് 20 റണ്‍സ് നേടിയ കരീം ജന്നറ്റ്, 9 പന്തില്‍ 21 റണ്‍സ് നേടിയ മുജീബ് റഹ്മാന്‍ എന്നിവരുടെ ബാറ്റിങ്ങാണ് അഫ്ഗാനെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. മുജീബ് റഹ്മാന്‍ പുറത്താകുമ്പോള്‍ അഫഗാന്‍ 171 ന് ഒമ്പത് എന്ന നിലയിലായിരുന്നു. അവാസാന പന്തില്‍ ഫസല്‍ഹഖ് ഫാറൂഖി പുറത്താതതോടെ അഫ്ഗാന്‍ ഓള്‍ ഔട്ടായി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT