ന്യൂഡല്‍ഹി: ഇന്ത്യ 2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വേദിയാകും. ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമണ്‍വെല്‍ത്തിന്റെ വേദിയാകുന്നത്. കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് എക്സിക്യൂട്ടീവ് ബോര്‍ഡ് ആണ് ശുപാര്‍ശ ചെയ്തത്. ഗ്ലാസ്ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് ജനറല്‍ അസംബ്ലിയിലാകും അന്തിമ തീരുമാനം ഉണ്ടാകുക
കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് ഇവാലുവേഷന്‍ കമ്മിറ്റി മേല്‍നോട്ടം വഹിച്ച വിശദമായ പ്രക്രിയയെ തുടര്‍ന്നാണ് അഹമ്മദാബാദിനെ ശുപാര്‍ശ ചെയ്തത്. 1930-ല്‍ കാനഡയിലെ ഹാമില്‍ട്ടണില്‍ നടന്ന ഉദ്ഘാടന പരിപാടിയുടെ ശതാബ്ദി ആഘോഷിക്കുന്ന ഗെയിംസാണ് 2030ല്‍ നടക്കുന്നത്.
'2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യയും നൈജീരിയയും കാണിച്ച കാഴ്ചപ്പാടിനും പ്രതിബദ്ധതയ്ക്കും ഞങ്ങള്‍ നന്ദിയുള്ളവരാണ്'' കോമണ്‍വെല്‍ത്ത് സ്പോര്‍ട്സിന്റെ ഇടക്കാല പ്രസിഡന്റ് ഡോ. ഡൊണാള്‍ഡ് റുക്കരെ പറഞ്ഞു.
ശതാബ്ദി കോമണ്‍വെല്‍ത്ത് ഗെയിംസിന് അഹമ്മദാബാദില്‍ ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് ഇന്ത്യയ്ക്ക് ഒരു ബഹുമതിയായിരിക്കും. ഇന്ത്യയുടെ ലോകോത്തര കായിക, ഇവന്റ് കഴിവുകള്‍ പ്രദര്‍ശിപ്പിക്കുക മാത്രമല്ല, 2047 ലെ വീക്ഷിത് ഭാരതത്തിലേക്കുള്ള നമ്മുടെ ദേശീയ യാത്രയില്‍ അര്‍ഥവത്തായ പങ്ക് വഹിക്കുകയും ചെയ്യും'' കോമണ്‍വെല്‍ത്ത് ഗെയിംസ് അസോസിയേഷന്‍ ഇന്ത്യയുടെ പ്രസിഡന്റ് പി ടി ഉഷ പറഞ്ഞു. 2010ലായിരുന്നു ഇന്ത്യ ആദ്യമായി കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചത്.
2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഉദ്ദേശ്യപത്രം ഇതിനകം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ഇന്ത്യ സമര്‍പ്പിച്ചിട്ടുണ്ട്. 2036-ല്‍ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ രാജ്യം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates