ഹര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ എപി
Sports

'രോഹിത്തിന് ശേഷം ഹര്‍ദിക് പാണ്ഡ്യ വേണ്ട'; ടി20 നായകപദവി സൂര്യകുമാറിനോ?

കരിയറില്‍ ഹര്‍ദിക്കിന് തുടര്‍ച്ചയായി ഉണ്ടാകുന്ന പരിക്കുകളാണ് നായക പദവിയില്‍ താരത്തെ പരിഗണിക്കേണ്ടെന്ന് വാദിക്കുന്നവര്‍ ഉയര്‍ത്തുന്ന കാരണം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രോഹിത്തിന് ശേഷം ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ടി20 ക്യാപ്റ്റനാക്കുന്നതില്‍ ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയും തമ്മില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീട നേട്ടത്തില്‍ ഹര്‍ദിക്കിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്ക് സൂര്യകുമാര്‍ യാദവിനെ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കരിയറില്‍ ഹര്‍ദിക്കിന് തുടര്‍ച്ചയായി ഉണ്ടാകുന്ന പരിക്കുകളാണ് നായക പദവിയില്‍ താരത്തെ പരിഗണിക്കേണ്ടെന്ന് വാദിക്കുന്നവര്‍ ഉയര്‍ത്തുന്ന കാരണം. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം പാണ്ഡ്യ റെഡ്‌ബോള്‍ ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനിന്നിരുന്നു. സുപ്രധാന പരമ്പരകള്‍ അദ്ദേഹത്തിന് ഇടയ്ക്കിടെ നഷ്ടമായേക്കാമെന്നതിനാല്‍ ഹര്‍ദിക്കിനെ ക്യാപ്റ്റനായി നിയമിക്കുന്ന തീരുമാനത്തില്‍ നിന്ന് ബിസിസിഐ പിന്നോട്ടുപോയി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ക്യാപ്റ്റനെ ആവശ്യമായതിനാല്‍ സൂര്യകുമാര്‍ യാദവിനെ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോഹ്‌ലിയും രോഹിത്തും വിരമിച്ചതോടെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ട്വന്റി20 ബാറ്ററാണ് സൂര്യ. ഓസ്‌ട്രേലിയയ്‌ക്കെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ഇന്ത്യന്‍ ട്വന്റി20 ടീമിനെ വിജയകരമായി നയിച്ച ചരിത്രവും സൂര്യയ്ക്കുണ്ട്. ഇന്ത്യന്‍ ടീമിനുള്ളിലും സൂര്യയെ നായകനാക്കുന്നതിനോട് അനുകൂല പ്രതികരണമാണെന്നാണ് വിവരം.

ഈ സാഹചര്യത്തിലാണ് നിയുക്ത പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിലപാട് നിര്‍ണായമാണ്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതിനു മുമ്പ് ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗംഭീറുമായി കൂടികാഴ്ച നടത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം