മുംബൈ: ന്യൂസിലന്ഡ് പര്യടനത്തിലെ ടെസ്റ്റ്, ഏകദിന പരമ്പരകള്ക്കുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളര്മാരായ അകാശ് ദീപ്, അന്ഷുല് കാംബോജ് എന്നിവര് ടെസ്റ്റ് ടീമില് തിരിച്ചെത്തി. വെറ്ററന് പേസര് മുഹമ്മദ് ഷമിയെ ഒരു ടീമിലേക്കും പരിഗണിച്ചില്ല. താരത്തിന്റെ തിരിച്ചുവരവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്.
ശുഭ്മാന് ഗില്ലാണ് ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളെ നയിക്കുന്നത്. 5 വീതം ഏകദിന, ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് പോരാട്ടങ്ങളുമാണ് ഇന്ത്യ ന്യൂസിലന്ഡില് കളിക്കുന്നത്. ആദ്യ മൂന്ന് ഏകദിനങ്ങളില് ഗില് നയാകനാകുമ്പോള് അവസാന രണ്ട് മത്സരങ്ങളില് ശ്രേയസ് അയ്യരാണ് ഏകദിന ടീമിനെ നയിക്കുന്നത്. 16 അംഗ ടീമുകളേയാണ് ബിസിസിഐ സെലക്ഷന് കമ്മിറ്റി പ്രഖ്യാപിച്ചത്.
ഗില്ലിനു പുറമെ കെഎല് രാഹുലും അവസാന രണ്ട് ഏകദിനങ്ങള് കളിക്കില്ല. രാഹുലിന്റെ വിക്കറ്റ് കീപ്പര് സ്ഥാനം അവസാന രണ്ട് മത്സരങ്ങളില് ഇഷാന് കിഷന് വഹിക്കും. ഒപ്പം ടീമിന്റെ വൈസ് ക്യാപ്റ്റനും ഇഷാനായിരിക്കും. പ്രീമിയം പേസര് ജസ്പ്രിത് ബുംറ ടെസ്റ്റ് മത്സരങ്ങള് മാത്രമാണ് കളിക്കുന്നത്. പ്രസിദ്ധ് കൃഷ്ണ, ഋഷഭ് പന്ത് എന്നിവര് ടീമിലുണ്ടെങ്കിലും അവര് ഫിറ്റ്നസ് തെളിയിക്കേണ്ടതുണ്ട്.
അവസാന രണ്ട് ഏകദിനങ്ങള്ക്കായി യഷ് ഠാക്കൂറിനെ ടീമില് ഉള്പ്പെടുത്തി. അന്ഷുല് കാംബോജ് ആദ്യ മൂന്ന് ഏകദിന ടീമിലുണ്ട്. അവസാന രണ്ട് ഏകദിനങ്ങള്ക്കായി അക്വിബ് നബിയേയും ഉള്പ്പെടുത്തി. അവസാന രണ്ട് പോരിനുള്ള ഏകദിന ടീമില് കുമാര് കുശാഗ്രയും ഉള്പ്പെട്ടു. താരത്തിന് ഇന്ത്യന് ഏകദിന സെറ്റപ്പിലേക്ക് കന്നി വിളിയാണ്.
ടി20 ടീമിനെ ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ടി20 പരമ്പരയോടെയാണ് പര്യടനം തുടങ്ങുന്നത്. ഈ മാസം 22 മുതലാണ് ടി20 പരമ്പര. ഏകദിന പരമ്പര നവംബര് 4 മുതലാണ്. ടെസ്റ്റ് പോരാട്ടങ്ങള് നവംബര് 19 മുതലും ആരംഭിക്കും.
ഇന്ത്യ ഏകദിന ടീം (ആദ്യ 3 മത്സരങ്ങള്): ശുഭ്മാന് ഗില് (ക്യാപ്റ്റന്), രോഹിത് ശര്മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര് (വൈസ് ക്യാപ്റ്റന്), കെഎല് രാഹുല് (വിക്കറ്റ് കീപ്പര്), നിതീഷ് കുമാര് റെഡ്ഡി, അക്ഷര് പട്ടേല്, നമാന് ധിര്, അന്ഷുല് കാംബോജ്, ഗുര്നൂര് ബ്രാര്, ഋതുരാജ് ഗെയ്ക്വാദ്, അര്ഷ്ദീപ് സിങ്, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്), മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്ദീപ് യാദവ്.
ഇന്ത്യ ഏകദിന ടീം (അവസാന 2 മത്സരങ്ങള്): ശ്രേയസ് അയ്യര് (ക്യാപ്റ്റന്), രോഹിത് ശര്മ, വിരാട് കോഹ്ലി, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്, വൈസ് ക്യാപ്റ്റന്), നിതീഷ് കുമാര് റെഡ്ഡി, അക്ഷര് പട്ടേല്, നമാന് ധിര്, അഖ്വിബ് നബി, ഗുര്നൂര് ബ്രാര്, ഋതുരാജ് ഗെയ്ക്വാദ്, അര്ഷ്ദീപ് സിങ്, കുമാര് കുശാഗ്ര (വിക്കറ്റ് കീപ്പര്), മുഹമ്മദ് സിറാജ്, യഷ് ഠാക്കൂര്, കുല്ദീപ് യാദവ്.
ഇന്ത്യ ടെസ്റ്റ് ടീം: ശുഭ്മാന് ഗില് (ക്യാപ്റ്റന്), യശസ്വി ജയ്സ്വാള്, കെഎല് രാഹുല് (വൈസ് ക്യാപ്റ്റന്, വിക്കറ്റ് കീപ്പര്), രവീന്ദ്ര ജഡേജ, അന്ഷുല് കാംബോജ്, ജസ്പ്രിത് ബുംറ, പ്രസിദ്ധ് കൃഷ്ണ, അകാശ് ദീപ്, സായ് സുദര്ശന്, നിതീഷ് കുമാര് റെഡ്ഡി, വാഷിങ്ടന് സുന്ദര്, കുല്ദീപ് യാദവ്, മുഹമ്മദ് സിറാജ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates