ഇന്ത്യ ക്രിക്കറ്റ് ടീം 
Sports

ഇന്ത്യ - അഫ്ഗാന്‍ രണ്ടാം ടി20; ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു

ആദ്യ മത്സരത്തില്‍ വിട്ടു നിന്ന കോഹ്ലി ടീമിലെത്തി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. രണ്ടാം ടി20ക്ക് ഇറങ്ങുമ്പോള്‍ ടീമില്‍ മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. 

ആദ്യ മത്സരത്തില്‍ വിട്ടു നിന്ന കോഹ് ലി ടീമിലെത്തി. കോഹ് ലി
എത്തുന്നതോടെ ആദ്യ മത്സരത്തില്‍ മൂന്നാമനായി ഇറങ്ങിയ തിലക് വര്‍മയ്ക്ക് അവസരം നഷ്ടമായേക്കും. 

അഫ്ഗാനിസ്ഥാന്‍ (പ്ലേയിംഗ് ഇലവന്‍): റഹ്മാനുള്ള ഗുര്‍ബാസ് (ഡബ്ല്യു), ഇബ്രാഹിം
സാദ്രാന്‍(സി), അസ്മതുല്ല ഒമര്‍സായി, മുഹമ്മദ് നബി, നജീബുള്ള സാദ്രാന്‍, കരീം ജനത്, ഗുല്‍ബാദിന്‍ നായിബ്, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി, നവീന്‍-ഉള്‍-ജീബ് ഉര്‍മാന്‍

ഇന്ത്യ (പ്ലേയിംഗ് ഇലവന്‍): രോഹിത് ശര്‍മ (സി), യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി,  ശിവം ഡുബെ, ജിതേഷ് ശര്‍മ (ഡബ്ല്യു), റിങ്കു സിങ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍

പഞ്ചാബിലെ മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. അഫ്ഗാന്‍ ഉയര്‍ത്തിയ 159 റണ്‍സെന്ന ലക്ഷ്യം ഇന്ത്യ 17.3 ഓവറില്‍ ഇന്ത്യ സ്വന്തമാക്കി.  അടുത്ത ജൂണില്‍ നടക്കുന്ന ലോകകപ്പിന് മുന്‍പ് ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്. ആദ്യ മത്സരത്തില്‍ ഓള്‍റൗണ്ട് മികവേടെയാണ് ഇന്ത്യ ജയിച്ചുകയറിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT