ഇന്ത്യൻ ടീമിന്റെ ആഹ്ലാദ പ്രകടനം SOURCE: BCCI
Sports

എറിഞ്ഞിട്ട് ബൗളര്‍മാര്‍, ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ തകര്‍ന്നുവീണ് അഫ്ഗാനിസ്ഥാന്‍; പരമ്പര സ്വന്തമാക്കി

ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കൊളുത്തിയ മിസൈൽ വര്‍ഷത്തിന്റെ തേരിലേറി ഇന്ത്യയ്ക്ക് മികച്ച വിജയം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ലഖ്നൗ: ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കൊളുത്തിയ മിസൈൽ വര്‍ഷത്തിന്റെ തേരിലേറി ഇന്ത്യയ്ക്ക് മികച്ച വിജയം. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 402 റണ്‍സിന് എല്ലാവരും പുറത്തായി. 110 പന്തില്‍ 154 റണ്‍സ് നേടിയ ഗില്ലും 79 പന്തില്‍ 125 റണ്‍സ് നേടിയ ഇഷാന്‍ കിഷനുമാണ് ടീം സ്‌കോര്‍ 400 കടക്കാന്‍ സഹായിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന് വേണ്ടി റഹ്മത്ത് ഷായ്ക്ക് മാത്രമാണ് തിളങ്ങാന്‍ ആയത്. 79 റണ്‍സ് നേടിയ റഹ്മത്ത് ഷായാണ് ടോപ് സ്കോറര്‍. റഹ്മാനുള്ള ഗുര്‍ബാസ്, സെദിഖുള്ള അടല്‍ എന്നിവര്‍ ഭേദപ്പെട്ട സ്‌കോര്‍ നേടി. യഥാക്രമം 41,42 റണ്‍സാണ് ഇവരുടെ സംഭാവന. ബൗളിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ്ങും ഗുര്‍ണൂര്‍ ബ്രാറും വിക്കറ്റുകള്‍ നേടി. മികച്ച തുടക്കമിട്ട അഫ്ഗാനിസ്ഥാന്റെ റഹ്മാനുള്ള ഗുര്‍ബാസിനെ പുറത്താക്കി അര്‍ഷ്ദീപ് സിങ് ആണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 7.3 ഓവറില്‍ 52 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് അഫ്ഗാനിസ്ഥാന്റെ ആദ്യ വിക്കറ്റ് വീണത്.

നേരത്തെ ഒരുഘട്ടത്തില്‍ ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇഷാന്‍ കിഷനും ഗില്ലും പുറത്തായതോടെയാണ് ഇന്ത്യയുടെ സ്‌കോര്‍ 402ല്‍ അവസാനിച്ചത്. ഇരുവരും പുറത്തായതോടെ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴുകയായിരുന്നു. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 418 റണ്‍സ് ആണ് റെക്കോര്‍ഡ്.

ലഖ്‌നൗ ഏകാന സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം ഓവറില്‍ തന്നെ ജയസ്വാളിനെ (4) ഇന്ത്യക്ക് നഷ്ടമായെങ്കിലും പിന്നീടെത്തിയ ഗില്ലും രോഹിത് ശര്‍മയും ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. രോഹിത് 48 റണ്‍സെടുത്ത് നില്‍ക്കെ പുറത്തായി. രോഹിതിനെ റാഷിദ് ഖാന്‍ ആണ് മടക്കിയത്. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഗില്‍ 77 പന്തിലും ഇഷാന്‍ കിഷന്‍ 71 പന്തിലുമാണ് സെഞ്ച്വറി തികച്ചത്.

ഫാസ്റ്റ് ബൗളര്‍ പ്രിന്‍സ് യാദവിന് അരങ്ങേറ്റം കുറിക്കാന്‍ അവസരം നല്‍കിയ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. പ്രിന്‍സ് അരങ്ങേറ്റം കുറിച്ചതിന് പുറമേ, യശസ്വി ജയ്‌സ്വാള്‍, കുല്‍ദീപ് യാദവ് എന്നിവരേയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. ഹര്‍ഷ് ദുബെ, പ്രസിദ്ധ് കൃഷ്ണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് പുറത്തായത്. നിതീഷ് കുമാര്‍ റെഡ്ഡി പരിക്കേറ്റതിനെ തുടര്‍ന്നാണ് പുറത്തായത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു.

India vs Afghanistan oneday match, India won

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഇ ഡി ഓഫീസിൽ നിന്ന് മടങ്ങി വീണ

കേരളം പിഎം ശ്രീയിൽ പങ്കാളി, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം, മൂന്ന് ദിവസം ഡ്രൈ ഡേ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഒരു ഷിഗെല്ല മരണം കൂടി; ഇന്ന് 12 പേര്‍ക്ക് രോഗബാധ, പുതിയ 105 ഡെങ്കി കേസുകള്‍

നിപയില്‍ വീണ്ടും ആശ്വാസം, രണ്ടു പേരുടെ പരിശോധനാഫലം നെഗറ്റീവ്; ഒരാള്‍ കൂടി ആശുപത്രി വിട്ടു

തൃശൂർ നഗരമധ്യത്തിൽ കഞ്ചാവ് ചെടികൾ, കേസെടുത്ത് എക്‌സൈസ് (വിഡിയോ)

SCROLL FOR NEXT