ഹര്‍ദിക് പാണ്ഡ്യ എക്സ്
Sports

16 പന്തില്‍ 39, 'ഐസ് കൂള്‍' ഹര്‍ദികിന്‍റെ 'ഗ്വാളിയോര്‍ കാമിയോ!' (വിഡിയോ)

ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യന്‍ ജയം അനായാസമാക്കിയത് ഹര്‍ദിക് പാണ്ഡ്യ

Author : സമകാലിക മലയാളം ഡെസ്ക്

ഗ്വാളിയോര്‍: ആദ്യ ടി20യില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയപ്പോള്‍ നിര്‍ണായകമായത് ഹര്‍ദിക് പാണ്ഡ്യയുടെ കാമിയോ. വെറും 71 പന്തില്‍ ഇന്ത്യ 132 റണ്‍സ് അടിച്ചപ്പോള്‍ പുറത്താകാതെ 16 പന്തില്‍ 39 റണ്‍സ് അടിച്ച ഹര്‍ദികിന്റെ കിടിലന്‍ ബാറ്റിങാണ് അതിന്റെ ഹൈലൈറ്റ്. സിക്‌സടിച്ചാണ് താരം ഇന്ത്യന്‍ ജയം ഉറപ്പാക്കിയത്.

5 ഫോറും 2 സിക്‌സും സഹിതമാണ് താരത്തിന്റെ ഇന്നിങ്‌സ്. സഞ്ജു സാംസണ്‍ പുറത്തായതിനു പിന്നാലെയാണ് ഹര്‍ദിക് ക്രീസിലെത്തിയത്. ഇന്ത്യന്‍ സ്‌കോര്‍ ആ സമയത്ത് 3 വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലായിരുന്നു. ജയത്തിലേക്ക് വേണ്ടിയിരുന്നത് 48 റണ്‍സ്. എട്ടാം ഓവറിന്റെ അഞ്ചാം പന്തിലാണ് സഞ്ജു മടങ്ങിയത്.

ഹര്‍ദിക് ക്രീസിലെത്തുമ്പോള്‍ മറുഭാഗത്ത് നിതീഷ് കുമാര്‍ റെഡ്ഡിയായിരുന്നു. താരത്തിനു പിന്നീട് വലിയ അധ്വാനം വേണ്ടി വന്നില്ല. ക്രീസിലെത്തി അനായാസം അതിവേഗം ഹര്‍ദിക് കാര്യങ്ങള്‍ തീര്‍ത്തു.

താരത്തിന്റെ ബാറ്റിങ് അക്ഷരാര്‍ഥത്തില്‍ ഗ്വാളിയോറിലെ കാണികളെ ആവേശം കൊള്ളിക്കുന്നതായി മാറി. ടസ്‌കിന്‍ അഹമ്മദ് എറിഞ്ഞ പന്തിനെ ഹര്‍ദിക് ബൗണ്ടറി കടത്തിയതായിരുന്നു ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്. ചുമ്മാ ബാറ്റ് വച്ച് കൊടുക്കുക മാത്രമാണ് ഹര്‍ദിക് ചെയ്തത്. വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ പന്ത് പിന്നിലേക്ക് പോയപ്പോള്‍ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെയാണ് താരം ക്രീസില്‍ നിന്നത്. അത്രയും ആത്മവിശ്വാസത്തോടെയായിരുന്നു താരത്തിന്റെ ബാറ്റിങ്. കളിയിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായി ഈ ഫോര്‍ മാറുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ