കോഹ് ലിയും സൂര്യകുമാര്‍ യാദവും, photo credit: BCCI 
Sports

കോഹ് ലിക്കും സൂര്യകുമാര്‍ യാദവിനും അര്‍ധ സെഞ്ച്വറി; ഹോങ്കോങ്ങിന് 193 റണ്‍സ് വിജയലക്ഷ്യം 

ഏഷ്യാ കപ്പ് ട്വന്റി 20 മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഏഷ്യാ കപ്പ് ട്വന്റി 20 മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 192 റണ്‍സെടുത്തു. പുറത്താവാതെ 68 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 59 റണ്‍സ് നേടിയ വിരാട് കോഹ് ലിയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ക്ക് വെറും 38 റണ്‍സ് മാത്രമാണ് നേടാനായത്. രോഹിതിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായി. 13 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്ത രോഹിത്തിനെ ആയുഷ് ശുക്ല അസിയാസ് ഖാനിന്റെ കൈയ്യിലെത്തിച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രോഹിത് പരാജയമായി.

രോഹിത്തിന് പകരം ക്രീസിലെത്തിയ വിരാട് കോഹ് ലിയെ കൂട്ടുപിടിച്ച് രാഹുല്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 90 കടത്തി. പക്ഷേ റണ്‍റേറ്റ് കുറഞ്ഞു. എന്നാല്‍ സ്‌കോര്‍ 94-ല്‍ നില്‍ക്കേ രാഹുലിനെ മടക്കി ഹോങ്കോങ് തിരിച്ചടിച്ചു. മുഹമ്മദ് ഗസന്‍ഫാറിന്റെ പന്തില്‍ സ്‌കോട് മക്കെച്ചിനിയെയ്ക്ക് ക്യാച്ച് സമ്മാനിച്ച് രാഹുല്‍ മടങ്ങി. 39 പന്തുകളില്‍ നിന്ന് 36 റണ്‍സെടുത്ത് താരം മടങ്ങി. 

രാഹുലിന് പകരം സൂര്യകുമാര്‍ ക്രീസിലെത്തി. സൂര്യകുമാര്‍ വന്നതോടെ ടീം സ്‌കോറിന് ജീവന്‍വെച്ചു. കോലിയും സൂര്യകുമാറും വെറും 27 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. പിന്നാലെ കോലി അര്‍ധസെഞ്ചുറി നേടി. 40 പന്തുകളില്‍ നിന്നാണ് താരം കരിയറിലെ 31-ാം അന്താരാഷ്ട്ര ട്വന്റി 20 അര്‍ധസെഞ്ചുറിയിലെത്തിയത്.അവസാന ഓവറുകളില്‍ കോലിയും സൂര്യകുമാറും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യന്‍ സ്‌കോര്‍ 190 കടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ

സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടന്‍ കേസെടുക്കും

രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി

ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും