ഋഷഭ് പന്ത് ഫെയ്‌സ്ബുക്ക്
Sports

നാണംകെട്ട് ഇന്ത്യ, അഞ്ച് പേര്‍ ഡക്ക്! 46 ന് ഓള്‍ ഔട്ട്, വേണ്ടിവന്നത് 31.2 ഓവര്‍

ഇന്ത്യന്‍ മണ്ണിലെ ഇന്ത്യയുടെ എറ്റവും കുറഞ്ഞ സ്‌കോറാണിത്.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 46 റണ്‍സിന് പുറത്തായി. യശസ്വി ജയ്‌സ്വാള്‍(63 പന്തില്‍ 13), ഋഷഭ് പന്ത്(49 പന്തില്‍ 20) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നവര്‍. അഞ്ച് വിക്കറ്റ് നേടിയ മാറ്റ് ഹെന്റിയും നാല് വിക്കറ്റ് നേടിയ വില്ല്യം ഓറോക്കുമാണ് ഇന്ത്യയുടെ വിക്കറ്റുകള്‍ പിഴുതത്.

ഇന്നിങ്‌സ് ആരംഭിച്ച് ഏഴാമത്തെ ഓവറില്‍ നായകന്‍ രോഹിത് ശര്‍മ(2)പുറത്തായിന് ശേഷം പിന്നിടെത്തിയ എല്ലാവരുടെയും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. വിരാട് കോഹ്ലി, സര്‍ഫാറസ് ഖാന്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിങ്ങനെ അഞ്ച് പേര്‍ പൂജ്യത്തില്‍ മടങ്ങി.

ഇന്ത്യന്‍ മണ്ണിലെ ഇന്ത്യയുടെ എറ്റവും കുറഞ്ഞ സ്‌കോറാണിത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 1987 ല്‍ നേടിയ 75 റണ്‍സെന്ന കുറഞ്ഞ സ്‌കോറാണ് പഴങ്കഥയായത്. ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ കുറഞ്ഞ സ്‌കോറാണിത്. കുല്‍ദീപ് യാദവ്- 2, ബുംറ-1, സിറാജ്- 4 എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്‌കോറര്‍മാര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT