india vs New Zealand  
Sports

രണ്ടാമങ്കത്തിലും ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ; സൂര്യവംശി ടീമില്‍; ആരാകും ഓപ്പണര്‍?

മായങ്ക് യാദവിന് പകരം പ്രിന്‍സ് യാദവ് ഇടംപിടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടത്തിന് അല്‍പ്പ സമയത്തിനുള്ളില്‍ ഇന്ത്യ ഇറങ്ങും. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ ഇഷാന് പകരം പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശി ഇടംപിടിച്ചു. മായങ്ക് യാദവിന് പകരം പ്രിന്‍സ് യാദവ് ഇടംപിടിച്ചു.

ആദ്യ ടി20യിലും ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിവീസ് 225 റണ്‍സ് ഉയര്‍ത്തിയെങ്കിലും നാല് പന്തുകള്‍ അവശേഷിക്കെ ഇന്ത്യ വിജയത്തിലെത്തി. അവര്‍ ഉയര്‍ത്തുന്ന റണ്‍സ് ചെയ്‌സ് ചെയ്ത് വിജയം നേടാമെന്ന ആത്മവിശ്വാസമാണ് ഇന്ത്യ വീണ്ടും ബൗളിങ് തിരഞ്ഞെടുക്കാന്‍ കാരണമായത്

ഇന്ത്യ ഇലവന്‍: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, നമാന്‍ ധിര്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

India vs New Zealand Live Score, 2nd T20I: Vaibhav Sooryavanshi in as India captain Shreyas Iyer opts to bowl against New Zealand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെളിയിച്ചാല്‍ ഒരു കോടി രൂപ നല്‍കാം; പിപി ദിവ്യയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്ന് കാര്‍ട്ടണ്‍ ഇന്ത്യ

സ്‌പോര്‍ട്‌സ് ഷിഫ്റ്റര്‍, കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ; പള്‍സര്‍ എന്‍എസ്200 അപ്‌ഡേറ്റ് വേര്‍ഷന്‍ വിപണിയില്‍

അബുദാബിയില്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വദേശിവല്‍ക്കരണം; സ്വകാര്യ സ്‌കൂളുകളില്‍ സ്വദേശി അധ്യാപകരെ നിയമിക്കും

ഹിറ്റ്‌ലറെ വിറപ്പിച്ച 'ഫൗജി'; പ്രഭാസ് ചിത്രത്തിന്‍റെ ഗ്ലിംപ്സ് വീഡിയോ പുറത്ത്

ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, എണ്ണവില 116 ഡോളറിന് മുകളില്‍; ഇന്ധനവില ഉടന്‍ കൂട്ടുമോ?