Shafali Verma removed Muneeba Ali BCCI
Sports

വനിത ഏഷ്യാകപ്പില്‍ ഇന്ത്യയുടെ സ്പിന്‍ മാജിക്; തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍, 55ന് പുറത്ത്

ഓപ്പണര്‍മാരായ ഷാവല്‍ സുല്‍ഫിഖര്‍, മുനീബ അലി എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ദുബൈ: വനിത ഏഷ്യാകപ്പ് ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാഴ്ത്തി. 18.1 ഓവറില്‍ വെറും 55 റണ്‍സിന് പാകിസ്ഥാന്‍ പുറത്തായി. ഓപ്പണര്‍മാരായ ഷാവല്‍ സുല്‍ഫിഖര്‍ (14), മുനീബ അലി (13) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

മത്സരത്തില്‍ തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തി. സ്പിന്നര്‍മാക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ പാക് ബാറ്റര്‍മാര്‍ ഒന്നിനുപുറകെ ഒന്നായി പവലിയനിലേക്ക് മടങ്ങി. ഇന്ത്യന്‍ ബൗളിങ് നിരയില്‍ മൂന്നുവീതം വിക്കറ്റുകള്‍ പിഴുത പ്രേമ റാവത്തും ശ്രീ ചരണിയും മികച്ച പ്രകടനം പുറത്തെടുത്ത് പാക് ബാറ്റിങ് നിരയുടെ അടിവേരറുത്തു. ദീപ്തി ശര്‍മ്മയും രണ്ട് വിക്കറ്റുമായി മികച്ച പിന്തുണ നല്‍കിയതോടെ പാകിസ്ഥാന്‍ തകര്‍ന്നടിയുകയായിരുന്നു.

മത്സരത്തിന്റെ അഞ്ചാം ഓവറിൽ ഓപ്പണർ മുനീബയെ ബോൾ‍‍ഡാക്കി സ്പിന്നർ ഷെഫാലി വർമയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ ശ്രീചരണി ഗുൽ ഫെറോസയെയും ഷവാൽ സുല്‍ഫിക്കറിനെയും വീഴ്ത്തിയതോടെ പാകിസ്ഥാൻ പ്രതിരോധത്തിലായി. പാക്ക് മധ്യനിരയും വാലറ്റവും പിടിച്ചുനിൽക്കാതെ മടങ്ങിയതോടെ 18.1 ഓവറിൽ പുറത്തായി.

മത്സരത്തിൽ ടോസ് വിജയിച്ച പാക് ക്യാപ്റ്റൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്ഥാനുമായി ട്വന്റി20 ഫോർമാറ്റിൽ ഏറ്റുമുട്ടിയപ്പോൾ അവസാന 10 മത്സരങ്ങളിൽ ഒൻപതിലും വിജയിച്ചത് ഇന്ത്യയാണ്.

India vs Pakistan, Women's Asia Cup 2026: India Create History; Pakistan 55 All Out, Set Humiliating Record After

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു

കാന്തപുരത്തിന്റെ സ്ത്രീ സ്വാതന്ത്ര്യ പരാമര്‍ശം: യൂത്ത് ലീഗ് സമ്മേളനത്തില്‍ ഭിന്നസ്വരവുമായി കുഞ്ഞാലിക്കുട്ടിയും കെഎം ഷാജിയും

'എടാ... പോടാ...' എന്ന് വിളിക്കുന്ന ആത്മബന്ധം; 'മമ്മൂട്ടി, മോഹന്‍ലാല്‍, ലാലു അലക്‌സ്'

പറഞ്ഞാല്‍ മതി, പണി ജെമിനി ചെയ്യും; ഗൂഗിള്‍ വര്‍ക്ക്സ്പെയ്സില്‍ പുതിയ എഐ വോയ്‌സ് ഫീച്ചര്‍

തിരിച്ചുപോകാന്‍ കാല് ഉണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തി; ഏഴ് ടിക്കറ്റിന് 6000രൂപ, ചെന്നപ്പോള്‍ 230രൂപയുടെ ടിക്കറ്റ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍