ഇന്ത്യൻ ടീമിന്റെ ആഹ്ലാദ പ്രകടനം IMAGE CREDIT: BCCI
Sports

മുത്തായി 'മുത്തുസാമി', ഏഴാമനായി ഇറങ്ങി സെഞ്ച്വറി; ഇന്ത്യയ്‌ക്കെതിരെ കൂറ്റന്‍ സ്‌കോര്‍, ദക്ഷിണാഫ്രിക്ക 489 റണ്‍സിന് പുറത്ത്

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍.

സമകാലിക മലയാളം ഡെസ്ക്

ഗുവാഹാട്ടി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍. സെനുറാന്‍ മുത്തുസാമിയുടെ സെഞ്ച്വറി കരുത്തില്‍ ദക്ഷിണാഫ്രിക്ക 489 റണ്‍സാണ് അടിച്ചുകൂട്ടിയത്. സെഞ്ചുറി തികച്ച സെനുറാന്‍ മുത്തുസാമിയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. മാര്‍കോ യാന്‍സന്‍ അര്‍ധസെഞ്ചുറിയോടെ തിളങ്ങി.

ആറുവിക്കറ്റിന് 247 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്കായി സെനുറാന്‍ മുത്തുസാമിയും കെയ്ല്‍ വെറാനും ശ്രദ്ധയോടെ ബാറ്റേന്തി. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ ഇരുവരും പ്രോട്ടീസ് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. പിന്നാലെ മുത്തുസാമി അര്‍ധസെഞ്ചുറി തികച്ചു. വെറാനും സ്‌കോറുയര്‍ത്തിയതോടെ പ്രോട്ടീസ് മുന്നൂറ് കടന്നു.

സ്‌കോര്‍ 334 ല്‍ നില്‍ക്കേ വെറാനെ പുറത്താക്കി ജഡേജ രണ്ടാം ദിനത്തിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. 45 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നീടിറങ്ങിയ മാര്‍കോ യാന്‍സന്‍ ഇന്ത്യന്‍ ബൗളര്‍മാരെ തകര്‍ത്തടിച്ചതോടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ കുതിച്ചു. മുത്തുസാമിയും നിലയുറപ്പിച്ചതോടെ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലായി. ടീം സ്‌കോര്‍ 400 കടക്കുകയും ചെയ്തു. വൈകാതെ മുത്തുസാമിയുടെ സെഞ്ചുറിയുമെത്തി. പിന്നാലെ യാന്‍സന്‍ അര്‍ധസെഞ്ചുറിയും നേടിയതോടെ ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലെത്തി. എന്നാല്‍ 109 റണ്‍സെടുത്ത മുത്തുസാമിയെ സിറാജ് കൂടാരം കയറ്റി. സിമോണ്‍ ഹാര്‍മറും(5) പിന്നാലെ പുറത്തായി. നാലു വിക്കറ്റ് എടുത്ത കുല്‍ദീപ് യാദവ് ആണ് വിക്കറ്റ് വേട്ടയില്‍ മുന്നില്‍. ബുമ്രയും മുഹമ്മദ് സിറാജും ജഡേജയും ഈ രണ്ടു വിക്കറ്റുകള്‍ വീതം നേടി.

India vs South Africa, 2nd Test at Guwahati, updation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അന്തിമ തീരുമാനം എടുത്തിട്ടില്ല'; ചണ്ഡിഗഡ് ഭരണഘടനാ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍

ഒറ്റ ചേരുവ മതി, കാപ്പിയെ ഹെൽത്തി ഡ്രിങ്ക് ആക്കാം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Samrudhi SM 30 lottery result

കൈക്കണക്കല്ല വേണ്ടത്, ദിവസവും ഉപയോ​ഗിക്കേണ്ട ഉപ്പിന്റെ അളവ് എത്ര?

ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ചില ഇൻഡോർ സസ്യങ്ങൾ

SCROLL FOR NEXT