ഇന്ത്യക്കെതിരെ റെക്കോര്‍ഡ്‌ സ്‌കോര്‍; വിന്‍ഡീസിന് 'ട്രിപ്പിള്‍ സെഞ്ച്വറി' 
Sports

ഇന്ത്യക്കെതിരെ റെക്കോര്‍ഡ്‌ സ്‌കോര്‍; വിന്‍ഡീസിന് 'ട്രിപ്പിള്‍ സെഞ്ച്വറി'; ജയിക്കാന്‍ വേണം 406 റണ്‍സ്

കാംപെല്‍, ഹോപ്, ജാങ്കു എന്നിവര്‍ സെഞ്ച്വറി നേടി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിന് കൂറ്റന്‍ സ്‌കോര്‍. ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 406 റണ്‍സ്. വിന്‍ഡീസിനായി മൂന്ന് താരങ്ങള്‍ സെഞ്ച്വറി നേടി. ഇന്ത്യക്കെതിരെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഗുവാഹാട്ടിയില്‍ വിന്‍ഡീസ് നേടിയത്.

കാംപെല്‍, ഹോപ്, ജാങ്കു എന്നിവര്‍ സെഞ്ച്വറി നേടി. കാംപെല്‍ 68 പന്തില്‍ ഒമ്പത് ഫോറിന്റേയും അഞ്ച് സിക്സറുകളുടേയും സഹായത്തോടെ 101 റണ്‍സ് അടിച്ച് പുറത്തായി. 94 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സറുകളും സഹിതം ഷായ് ഹോപ് 104 റണ്‍സ് നേടി. 70 പന്തില്‍ 12 ഫോറും രണ്ട് സിക്സും സഹിതം സെഞ്ച്വറിയിലെത്തി.

ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് റണ്‍സൊന്നും നേടാതെ കുടാരം കയറി . റോസ്റ്റണ്‍ ചേസ് 25 പന്തില്‍ നിന്ന് 29 റണ്‍സ് നേടി. കീമോ പോള്‍ മൂന്ന് അല്‍സാരി ജോസഫ് എട്ട് ഷമര്‍ ജോസഫ് 14 റണ്‍സ് നേടി

രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നമന്‍ ധീര്‍ എന്നിവര്‍ക്ക് കാര്യമായി അടി കിട്ടിയില്ല. എന്നാല്‍ ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരെ കരിബീയന്‍ താരങ്ങള്‍ തലങ്ങും വിലങ്ങും തല്ലി. എക്‌സ്ട്രാസ് ആയി 23 റണ്‍സ് ആണ് നല്‍കിയത്.

രണ്ടാം വിക്കറ്റില്‍ കാംപെല്ലും ഷായ് ഹോപും ചേര്‍ന്ന് 110 റണ്‍സ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. മൂന്നാം വിക്കറ്റില്‍ ആമിര്‍ ജങ്കൂവിനെ കൂട്ടുപിടിച്ച് ഷായ് ഹോപ് 182 റണ്‍സ് കൂട്ടുകെട്ടുമുണ്ടാക്കി. ആദ്യ ഏകദിനത്തില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്.

India Vs West Indies 2nd ODI Live: WI Smash Records, Smash 405/7 In 50 Overs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി; അവകാശം ആര്‍ക്കെല്ലാം?

യുഎഇയില്‍ ചരിത്രം കുറിച്ച് ഇത്തിഹാദ് റെയില്‍; ഒരു മണിക്കൂര്‍ കൊണ്ട് ദുബൈ- അബുദാബി യാത്ര

പൈലറ്റിനെ സഹപൈലറ്റ് കുത്തി; നിലവിളി കേട്ടു; ലക്ഷ്യമിട്ടത് വിമാനം തകര്‍ക്കല്‍; വിട്ടൊഴിയാതെ ദുരൂഹത

'ഇതിലും ഭേദം ഒന്നും ഇടാതെ നടക്കുന്നതായിരുന്നു'; കമന്റിന് മറുപടിയുമായി അപർണ തോമസ്

'അവന്‍ വയലന്റ് ആകുമോ?'; എഡിഎച്ച്ഡി തുറന്നു പറഞ്ഞ ശേഷം നസ്രിയയോട് ബന്ധുക്കള്‍ ചോദിച്ചത്; ഫഹദ് ഫാസില്‍ പറയുന്നു