ടോസ് ജയിച്ച് ഇന്ത്യ/ ട്വിറ്റർ 
Sports

രണ്ടാം ട്വിന്റി20; ടോസ് ജയിച്ച് ഇന്ത്യ ബാറ്റിങ്ങിനിറങ്ങും, സഞ്ജു ടീമിൽ

സഞ്ജു സാംസൺ ടീമിൽ സ്ഥാനം നിലനിർത്തി

സമകാലിക മലയാളം ഡെസ്ക്

ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വിന്റി20 പരമ്പരയിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. സഞ്ജു സാംസൺ ടീമിൽ സ്ഥാനം നിലനിർത്തി. നെറ്റ്‌സിലെ പരിശീലനത്തിനിടെ പരിക്കേറ്റ കുല്‍ദീപ് യാദവിന് പകരം സ്‌പിന്നര്‍ രവി ബിഷ്‌ണോയിയാണ് ഇന്ന് മത്സരത്തിനിറങ്ങുന്നത്. വെസ്റ്റ് ഇന്‍ഡീസ് ടീമിൽ ഇത്തവണ മാറ്റമൊന്നുമില്ല.

ആദ്യ മത്സരത്തിൽ നാല് റൺസിന് പരാജയപ്പെട്ടതിന്റെ കടവുമായാണ് ഹർദിക് പാണ്ഡ്യ നയിക്കുന്ന ടീം കളത്തിലിറങ്ങുന്നത്. ആദ്യ പോരിൽ 150 റൺസ് പ്രതിരോധിക്കുന്നതിൽ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ബൗളർമാർ മികവ് പുലർത്തിയപ്പോൾ ബാറ്റർമാരുടെ ഫോം ഇല്ലായ്മയാണ് ഇന്ത്യയെ കുഴക്കുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച തിലക് വർമയുടെ ഫോമാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത്.

മറുഭാ​ഗത്ത് ക്യാപ്റ്റൻ റോവ്മൻ പവൽ, നിക്കോളാസ് പുരൻ എന്നിവർ കഴി‍‌‍ഞ്ഞ മത്സരത്തിൽ മികവ് പുലർത്തിയിരുന്നു. ഷിമ്രോൺ ഹെറ്റ്മെയർ, കെയ്ൽ മെയേഴ്സ് തുടങ്ങിയ ടി20 സ്പെഷലിസ്റ്റുകളും ടീമിലുണ്ട്. ജാസൻ ​ഹോൾഡർ അടക്കമുള്ളവരുടെ ബൗളിങാണ് കഴിഞ്ഞ കളിയിൽ ഇന്ത്യയെ പ്രതിരോധിക്കാൻ വിൻഡീസിനു കരുത്തു പകർന്നത്. ‌പിച്ച് പേസർമാർക്ക് അനുകൂലമാണ്. എന്നാൽ മത്സരം പുരോ​ഗമിക്കവേ സ്പിന്നർമാർക്കും മികവ് പുലർത്താൻ സാധ്യത തുറന്നിടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

'മുപ്പത് കഴിഞ്ഞാൽ പിന്നെ "തള്ളച്ചികൾ " ആയി, കാലമൊക്കെ മാറി, കൂപമണ്ഡൂകങ്ങളേ'; കുറിപ്പ്

SCROLL FOR NEXT