റിങ്കു സിങും മുകേഷ് കുമാറും/ പിടിഐ 
Sports

ത്രില്ലര്‍ പോരില്‍ ആവേശ ജയം; ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ

ഇന്ത്യയ്ക്കു വേണ്ടി നായകന്‍ സൂര്യകുമാര്‍ യാദവും വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും അര്‍ധസെഞ്ച്വറി നേടി

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ടു വിക്കറ്റിനാണ് ഇന്ത്യന്‍ യുവനിരയുടെ വിജയം. ഓസീസ് മുന്നോട്ടു വെച്ച 209 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു. 

അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ റിങ്കു സിങ് സിക്‌സര്‍ നേടി. ഓവര്‍ സ്‌റ്റെപ്പ് ആയതിനാല്‍ അമ്പയര്‍ നോബോള്‍ വിളിച്ചതോടെ റിങ്കുവിന്റെ സിക്‌സര്‍ കൂടാതെ തന്നെ ഇന്ത്യ വിജയത്തിലെത്തി. ഈ സിക്‌സര്‍ സ്‌കോര്‍ ബോര്‍ഡിലും ചേര്‍ക്കില്ല. 

റിങ്കു സിങ് 14 പന്തില്‍ നാലു ഫോറുകള്‍ സഹിതം 22 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കു വേണ്ടി നായകന്‍ സൂര്യകുമാര്‍ യാദവും വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും അര്‍ധസെഞ്ച്വറി നേടി. സൂര്യ 42 പന്തില്‍ ഒന്‍പതു ഫോറും നാലു സിക്‌സും സഹിതം 80 റണ്‍സെടുത്തു. ഇഷാന്‍ കിഷന്‍ 39 പന്തില്‍ രണ്ടു ഫോറും അഞ്ച് സിക്‌സും സഹിതം 58 റൺസെടുത്തു. 

ടോസ് നഷ്ടപ്പെട്ട്  ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ, നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. തകർത്തടിച്ച് സെഞ്ചറി നേടിയ ജോഷ് ഇൻഗ്ലിസിന്റെ പ്രകടനമാണ് ഓസീസിന് മികച്ച സ്കോർ നേടിക്കൊടുത്തത്. 47 പന്തിൽ സെഞ്ചറിയിലെത്തിയ ഇൻഗ്ലിസ്, രാജ്യാന്തര ട്വന്റി20യിൽ ഓസീസ് താരത്തിന്റെ വേഗമേറിയ സെഞ്ചറിയെന്ന റെക്കോർഡും സ്വന്തമാക്കി. 50 പന്തിൽ 110 റൺസെടുത്താണ് ഇൻഗ്ലിസ് പുറത്തായത്. 

രാജ്യാന്തര ക്രിക്കറ്റിൽ ഇൻഗ്ലിസിന്റെ ആദ്യ സെഞ്ചറി കൂടിയാണിത്. ഇന്ത്യയ്ക്കെതിരെ ഒരു താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ ട്വന്റി20 സെഞ്ചറിയെന്ന നേട്ടവും ഇൻഗ്ലിസ് സ്വന്തമാക്കി. 46 പന്തിൽ സെഞ്ചറി നേടിയ ഡേവിഡ് മില്ലറാണ് ഒന്നാമത്. ഓപ്പണറായി ഇറങ്ങിയ മുൻ നായകൻ സ്റ്റീവ് സ്മിത്ത് അർധസെഞ്ചറി നേടി.  സ്മിത്ത് 41 പന്തിൽ എട്ടു ഫോറുകളോടെ 52 റൺസെടുത്ത് റണ്ണൗട്ടായി. ഇന്ത്യക്കു വേണ്ടി പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ , ഏഴു ശതമാനം വളര്‍ച്ച നേടി

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT