ഇന്ത്യന്‍ ടീം  
Sports

ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ തുലാസില്‍; ഓസ്ട്രേലിയയോട് തോറ്റത് ഒമ്പത് റണ്‍സിന്

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് അത്ര നല്ല തുടക്കമല്ല ലഭിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: വനിതാ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഓസ്ട്രേലിയയോട് തോല്‍വി വഴങ്ങി ഇന്ത്യ. ഇതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ തുലാസിലായി. മത്സരത്തില്‍ ഒമ്പത് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഓസീസ് ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനാണ് സാധിച്ചുളളു.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പുറത്താവാതെ നേടിയ 54 റണ്‍സ് ഒഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. തോല്‍വിയുടെ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ക്ക് ഏറെക്കുറെ വിരാമമായി. വരുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ അട്ടിമറിച്ചാല്‍ ഇന്ത്യക്ക് എന്തെങ്കിലും സാധ്യത യുള്ളൂ.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. മൂന്നാമത്തെ ഓവറില്‍ സ്‌കോര്‍ 17ല്‍ നില്‍ക്കെ തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ നേടി രേണുക സിങ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രു നല്‍കി. ബെത്ത് മൂണി(2), ജോര്‍ജിയ വെര്‍ഹാം(0) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഗ്രേസ് ഹാരിസ് (40), തഹ്ലിയ മഗ്രാത് (32), അലിസ് പെറി (32) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി രേണുക താക്കൂര്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പോബെ(15),അന്നബെല്‍(10), എന്നിവരാണ് ഓസിസിന്റെ മറ്റ് സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്കായി രേണുക ഠാക്കുര്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ടും. ശ്രേയങ്ക പാട്ടീല്‍, പൂജ, രാധ മാധവ് എന്നിവര്‍ ഒന്നു വീതം വിക്കറ്റും നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT