ഫോട്ടോ: ട്വിറ്റര്‍ 
Sports

ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി 

ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജര്‍മ്മനിയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 

കഴിഞ്ഞ ദിവസം ആദ്യ കളിയില്‍ ലോക ഒന്നാം നമ്പര്‍ ടീമായ നെതര്‍ലന്‍ഡ്‌സില്‍ നിന്ന് കനത്ത പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. 

കളിയുടെ ആറാം മിനിറ്റില്‍ തന്നെ ലീഡുയര്‍ത്തിയ നെതര്‍ലന്‍ഡ്‌സ് കളിയുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുക്കുകയായിരുന്നു. പത്താം മിനിറ്റില്‍ ക്യാപ്റ്റന്‍ റാണി രാംപാലിലൂടെ ഇന്ത്യ സമനില പിടിച്ച് തിരിച്ചടിച്ചെങ്കിലും അത് അല്‍പായുസ് ആയിരുന്നു. 33-ാം മിനിറ്റില്‍ വാന്‍ ഗെഫനിലൂടെ നെതര്‍ലന്‍ഡ്‌സ് രണ്ടാം ഗോള്‍ നേടി. 43-ാം മിനിറ്റില്‍ അല്‍ബേര്‍സിലൂടെ മൂന്നാം ഗോള്‍ നേടിയ നെതര്‍ലന്‍ഡ്‌സ് 45-ാം മിനിറ്റില്‍ മാറ്റ്‌ലയിലൂടെ ലീഡ് നാലായി ഉയര്‍ത്തി. 52-ാം മിനിറ്റില്‍ വാന്‍ മാസ്‌കറും ഗോളടിച്ചതോടെ നെതര്‍ലന്‍ഡ്‌സ് വിജയം ആധികാരികമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി, അവിവേകത്തോടെ ഇറാനെ നയിച്ച ഉന്നത സൈനിക നേതാക്കളെ വധിച്ചു: ട്രംപ്

വഴിയാത്രക്കാരനെ ഇടിച്ചിട്ട് ഡോക്ടർ കാർ നിർത്താതെ പോയി; ഒടുവിൽ ശസ്ത്രക്രിയ നടത്തിയതും അതേ ഡോക്ടർ! ട്വിസ്റ്റ്

ഇറാന്റെ സൈനിക നേതാക്കളെ വധിച്ചെന്ന് ട്രംപ്; പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ, വിദ്വേഷത്തെ ചവിട്ടി പുറത്താക്കണമെന്ന് മാർപാപ്പ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

Today's Rashi Phalam April 5|ബിസിനസ് രംഗത്ത് മുന്നേറ്റം, അപവാദങ്ങൾ കേൾക്കാൻ ഇട വരാം

'രാഹുൽ ഗാന്ധിയുടേത് അധിക പ്രസംഗം; സിപിഎമ്മിനെ അളന്നു നോക്കാനും മാർക്കിടാനും വരേണ്ട'

SCROLL FOR NEXT