പരിക്കേറ്റ പന്ത് മൈതാനം വിടുന്നു  എക്‌സ്
Sports

മുഴുവന്‍ സമയവും കീപ്പിങ് വെല്ലുവിളി; പന്തിന്റെ പരിക്കില്‍ ഇന്ത്യയ്ക്ക് ആശങ്ക, പകരക്കാരനെത്തുമോ?

2023ല്‍ കാര്‍ അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ കാലിലാണ് താരത്തിന് വീണ്ടും പരിക്ക് സംഭവിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ഋഷഭ് പന്തിന്റെ പരിക്ക് തിരിച്ചടിയാകും. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ് മൈതാനം വിട്ട താരം തുടര്‍ന്ന് കളിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

2023ല്‍ കാര്‍ അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ കാലിലാണ് താരത്തിന് വീണ്ടും പരിക്ക് സംഭവിച്ചിരിക്കുന്നത്. അപകടത്തെ തുടര്‍ന്ന് കാല്‍ മുട്ടിന് ശസ്ത്രക്രിയയും നടത്തിയിരുന്നു. അതേ കാല്‍മുട്ടില്‍ പന്തിന് പരിക്കേറ്റതിനാല്‍ മാനേജ്‌മെന്റ് കൂടുതല്‍ ജാഗ്രത പാലിക്കുമെന്ന് മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ രോഹിത് ശര്‍മ പറഞ്ഞിരുന്നു.

ന്യൂസിലന്‍ഡിനെതിരായ പുനെ ടെസ്റ്റില്‍ പന്ത് കീപ്പിങ്ങിന് ഫിറ്റാണോയെന്ന് രോഹിത് വ്യക്തമാക്കിയില്ല. കീപ്പര്‍ എന്ന നിലയില്‍ പന്തിന് പരിക്ക് പൂര്‍ണമായും ഭേദമാകേണ്ടതുണ്ടെന്നും രോഹിത് പറഞ്ഞു.

പന്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി, കോച്ച് ഗൗതം ഗംഭീറുമായും രോഹിതുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്ക് ഒരു മാസം മാത്രം ശേഷിക്കെയാണ് പന്തിന് പരിക്കേല്‍ക്കുന്നത്. താരത്തന്റെ പരിക്ക് ഭേദമാക്കുകയാണ് ലക്ഷ്യം. അതുകൊണ്ട് ന്യൂസിലന്‍ഡിനെതിരെയുള്ള അടുത്ത ടെസ്റ്റില്‍ താരത്തിന് വിശ്രമം നല്‍കിയേക്കും. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരെയുള്ള അരങ്ങേറ്റത്തില്‍ ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും ശോഭിച്ച ധ്രുവ് ജുറലിനെ പകരക്കാരനാക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT