ആരാധകർക്ക് മുന്നിൽ‌ കപ്പ് ഉയർത്തി ഇന്ത്യൻ താരങ്ങൾ പിടിഐ
Sports

'ഈ സ്‌നേഹം എനിക്ക് നഷ്ടപ്പെടാന്‍ പോകുന്നു, ഇന്ന് കണ്ടത് ഒരിക്കലും മറക്കില്ല; രോഹിത്തിനെ ഇത്ര വികാരഭരിതനായി കാണുന്നത് ആദ്യം'

ഇന്ത്യന്‍ ടീമിനെ സ്വീകരിക്കാന്‍ എത്തിയ ആരാധകരുടെ വന്‍ തിരക്ക് കാണിക്കുന്നത് അവരും ഈ ലോകകപ്പ് കിരീടത്തിനായി തങ്ങളെ പോലെ തന്നെ ഏറെ ആഗ്രഹിച്ചിരുന്നുവെന്നതാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ടീമിനെ സ്വീകരിക്കാന്‍ എത്തിയ ആരാധകരുടെ വന്‍ തിരക്ക് കാണിക്കുന്നത് അവരും ഈ ലോകകപ്പ് കിരീടത്തിനായി തങ്ങളെ പോലെ തന്നെ ഏറെ ആഗ്രഹിച്ചിരുന്നുവെന്നതാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മുംബൈ നരിമാന്‍ പോയിന്റില്‍ നിന്ന് വാങ്കഡെ സ്റ്റേഡിയം വരെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ബസില്‍ നടത്തിയ ഓപ്പണ്‍ റോഡ് ഷോയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു രോഹിത് ശര്‍മ.

15 വര്‍ഷത്തിനിടെ ഇതാദ്യമായാണ് രോഹിത് ഇത്രയധികം വികാരം പ്രകടിപ്പിക്കുന്നത് കാണുന്നതെന്ന് സൂപ്പര്‍ താരം വിരാട് കോഹ് ലി പ്രതികരിച്ചു. '2011 ലോകകപ്പ് വിജയത്തിന് ശേഷം മുതിര്‍ന്ന താരങ്ങള്‍ നടത്തിയ വികാര പ്രകടനങ്ങളില്‍ പൂര്‍ണ അര്‍ഥത്തില്‍ പങ്കുകൊള്ളാന്‍ എനിക്ക് സാധിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പൂര്‍ണ അര്‍ഥത്തില്‍ ഇതില്‍ പങ്കാളിയാണ്.'- വിരാട് കോഹ് ലി പറഞ്ഞു.

'ഇന്ന് ഞാന്‍ കണ്ടത് പോലെയുള്ള കാഴ്ച മുന്‍പ് ഇതുവരെ കണ്ടിട്ടില്ല'- പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ വാക്കുകള്‍. 'ഈ സ്‌നേഹം എനിക്ക് നഷ്ടപ്പെടാന്‍ പോകുകയാണ്. ഇന്ന് രാത്രി തെരുവില്‍ കണ്ടത് ഞാന്‍ ഒരിക്കലും മറക്കില്ല,'- വിജയ പരേഡിന് ശേഷം ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം