ഗുകേഷ്  എപി
Sports

58-ാമത്തെ കരുനീക്കത്തില്‍ ഡിങ് ലിറന്‍ 'ഫ്‌ലാറ്റ്'; തകര്‍ന്നത് കാസ്പറോവിന്റെ റെക്കോര്‍ഡ്, ആനന്ദ് ഇരുന്ന കസേരയിലെ താരത്തിന്റെ പ്രകടനം ഇങ്ങനെ

14-ാം ഗെയിമില്‍ നിലവിലെ ലോക ചാമ്പ്യന്‍ ഡിങ് ലിറനെ അട്ടിമറിച്ചാണ് 7.5 എന്ന ചരിത്ര സംഖ്യയിലേക്ക് ഗുകേഷ് എത്തിയത്

സമകാലിക മലയാളം ഡെസ്ക്

സിംഗപ്പൂര്‍: 14-ാം ഗെയിമില്‍ നിലവിലെ ലോക ചാമ്പ്യന്‍ ഡിങ് ലിറനെ അട്ടിമറിച്ചാണ് 7.5 എന്ന ചരിത്ര സംഖ്യയിലേക്ക് ഗുകേഷ് എത്തിയത്. 14-ാമത്തെ ഗെയിമില്‍ 58-ാമത്തെ കരുനീക്കത്തിലാണ് താരം വെന്നിക്കൊടി പാറിച്ചത്. വ്യാഴാഴ്ച സമനില വഴങ്ങിയിരുന്നുവെങ്കില്‍ ചരിത്രം മറ്റൊന്നാകുമായിരുന്നു. സമനില വഴങ്ങിയിരുന്നുവെങ്കില്‍ ടൈബ്രേക്കറിന്റെ അതിസമ്മര്‍ദ്ദം ഗുകേഷ് നേരിടേണ്ടി വരുമായിരുന്നു.

ഡിങ് ലിറന് മുന്‍തൂക്കം ലഭിക്കുമെന്ന് വിലയിരുത്തപ്പെട്ട ടൈബ്രേക്കറിലേക്ക് പോരാട്ടം നീളാതിരുന്നതാണ് വിജയത്തിലേക്ക് നയിച്ചത്. 18 വയസ്സുകാരനായ ഗുകേഷ് തമിഴ്‌നാട് സ്വദേശിയാണ്. പ്രായക്കണക്കില്‍ റഷ്യന്‍ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ റെക്കോര്‍ഡാണ് ഗുകേഷ് പഴങ്കഥയാക്കിയത്. 1985ല്‍ 22-ാം വയസ്സിലാണ് കാസ്പറോവ് ആദ്യമായി ലോക ചാംപ്യനാകുന്നത്. നിലവിലെ റെക്കോര്‍ഡിനേക്കാള്‍ നാലു വയസിന്റെ 'ചെറുപ്പ'വുമായാണ് ഗുകേഷ് ചരിത്രത്തിന്റെ ഭാഗമായത്. വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോക ചെസ് ചാമ്പ്യനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും ഇനി ഗുകേഷിന് സ്വന്തം.

ഡിങ് ലിറന് പൊതുവേ സാധ്യത കല്‍പ്പിക്കപ്പെട്ട ലോക ചാംപ്യന്‍ഷിപ്പ് പോരാട്ടത്തിന്റെ തുടക്കവും അതു ശരിവയ്ക്കുന്ന വിധത്തിലായിരുന്നു. ആദ്യ ഗെയിമില്‍ത്തന്നെ ഗുകേഷിനെ വീഴ്ത്തി ലിങ് ലിറനു ലീഡ്. രണ്ടാം ഗെയിം സമനിലയില്‍ അവസാനിച്ചപ്പോള്‍ മൂന്നാം ഗെയിമില്‍ ശക്തമായി തിരിച്ചടിച്ച് ഗുകേഷ് വരാനിരിക്കുന്ന വലിയ അട്ടിമറികളുടെ സൂചന നല്‍കി.

തുടര്‍ന്ന് തുടര്‍ച്ചയായി ഏഴു ഗെയിമുകള്‍ സമനിലയില്‍ അവസാനിച്ചു. 11-ാം ഗെയിമില്‍ ഗുകേഷ് വീണ്ടും അദ്ഭുതം കാണിച്ചു. ചൈനീസ് താരത്തെ അട്ടിമറിച്ച് ഗുകേഷ് ലീഡു പിടിച്ചു. ശേഷിക്കുന്ന മൂന്നു ഗെയിമുകളില്‍ സമനില പിടിച്ചാല്‍ ഗുകേഷിന് കിരീടമെന്ന മോഹങ്ങള്‍ ചാമ്പലാക്കി 12-ാം ഗെയിമില്‍ ഡിങ് ലിറന്റെ തിരിച്ചുവരവ്. പോയിന്റ് 6.6 എന്ന സ്‌കോറില്‍ തുല്യം.

ഇതോടെ 13, 14 ഗെയിമുകളിലേക്കായി എല്ലാ കണ്ണുകളും. 13-ാം ഗെയിം സമനിലയിലായതോടെ ഡിങ് ലിറന് മുന്‍തൂക്കം പ്രവചിച്ചവര്‍ ഏറെ. അവസാന ഗെയിമില്‍ ഡിങ് ലിറന് വെള്ളക്കരുവുമായി കളിക്കുന്നതിന്റെ ആനുകൂല്യമായിരുന്നു ഒരു പ്രധാന കാരണം. എന്നാല്‍ പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തിയായിരുന്നു ഗുകേഷിന്റെ വിജയം.

ലോക ചാമ്പ്യന്‍ഷിപ്പിന്റെ 138 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് ഏഷ്യന്‍ താരങ്ങള്‍ കിരീടത്തിനായി മത്സരിച്ചത്. അതില്‍ വിശ്വനാഥന്‍ ആനന്ദിനു ശേഷം ഇന്ത്യയ്ക്ക് മറ്റൊരു ലോകചാമ്പ്യനെ ലഭിച്ചിരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT