ഇന്ത്യ‍ൻ വനിതാ ഫുട്ബോൾ ടീം പരിശീലനത്തിനിടെ  Facebook
Sports

ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ അയച്ചുകൊടുത്തത് 'കുട്ടിക്കുപ്പായങ്ങള്‍'; ടീമിനെ മാനസികമായി തളര്‍ത്തിയെന്ന് ഇന്ത്യന്‍ വനിത താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ മത്സരത്തിനായി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിന് കുട്ടികള്‍ക്കുള്ള ജഴ്‌സികളും പരിശീലനോപകരണങ്ങളും അയച്ചുനല്‍കി പൊല്ലാപ്പിലായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്).

എഐഎഫ്എഫ് നല്‍കിയ ഔദ്യോഗിക കിറ്റിലെ ജഴ്‌സികള്‍ പാകമാകാത്തതിനെത്തുടര്‍ന്ന് ടീം ഇന്നു മത്സരത്തിനിറങ്ങുന്നത് ഓസ്ട്രേലിയയിലെ പ്രാദേശിക വിപണിയില്‍ നിന്ന് വാങ്ങിയ ജഴ്‌സി അണിഞ്ഞാണ്.

എഫ്എസ്ഡിഎലുമായുള്ള കരാര്‍ അവസാനിച്ചതോടെ ദേശീയ ടീമിനു നിലവില്‍ ജഴ്‌സി സ്‌പോണ്‍സര്‍മാരില്ല. ജഴ്‌സികള്‍ മാറിപ്പോയതറിഞ്ഞ ഫെഡറേഷന്‍ പ്രതിനിധികള്‍ പെര്‍ത്തിലെ ഒരു കമ്പനി മുഖേന 2 ജോടി പുതിയ ജഴ്‌സികള്‍ സംഘടിപ്പിക്കുകയായിരുന്നു. ഇളം നീലയും ചുവപ്പും നിറത്തിലുള്ള ജഴ്‌സികള്‍ എഎഫ്സി അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കി അനുമതി നേടിയെടുക്കുകയായിരുന്നു.

പെര്‍ത്തില്‍ വിയറ്റ്‌നാമിനെതിരെയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ ആദ്യ മത്സരം. 2003നു ശേഷം ആദ്യമായാണ് മെറിറ്റ് അടിസ്ഥാനത്തില്‍ ഇന്ത്യ ഏഷ്യന്‍ കപ്പിനു യോഗ്യത നേടുന്നത്. ഈ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാന്‍ ഇന്ത്യയ്ക്കു സാധിക്കും. ഇത്രത്തോളം പ്രാധാന്യമുള്ള മത്സരത്തില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കാണ് പാകമാവാത്ത ജഴ്‌സി എഐഎഫ്എഫ് അയച്ചു നല്‍കിയത്.

അധികൃതരുടെ അനാസ്ഥ ടീമിനെ മാനസികമായി തളര്‍ത്തിയെന്നും മത്സരത്തിനു മുന്‍പുള്ള നിര്‍ണായക സമയത്തെ ശ്രദ്ധ മാറ്റിയെന്നും വനിത ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ എഐഎഫ്എഫ് സെക്രട്ടറി ജനറല്‍ എം.സത്യനാരായണന് അയച്ച കത്തില്‍ പരാതിപ്പെട്ടു.

AFC Women's Asian Cup: Indian Team Receiving children's sized jerseys and training equipment from the AIFF

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംസ്ഥാന സെക്രട്ടറി കളിയാക്കി ചിരിച്ചു', പാര്‍ട്ടിയില്‍ കടുത്ത അവഗണന; അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരന്‍

'ഹാസ്യ പരിപാടികള്‍ അരോചകം, സീരിയലില്‍ ഇപ്പോഴും സ്ത്രീകള്‍ ദുഷ്ട കഥാപാത്രങ്ങള്‍'; വിമര്‍ശിച്ച് സംസ്ഥാന ടെലിവിഷൻ പുരസ്കാര ജൂറി

കൂൺ പെട്ടെന്ന് കേടാകുന്നുണ്ടോ? രണ്ട് മാസം വരെ സൂക്ഷിക്കാം, ചില ടിപ്സ്

എണ്ണ മാത്രമല്ല, മരുന്നു മുതല്‍ സെമി കണ്ടക്ടര്‍ വരെ; വഴിയില്‍ കുടുങ്ങി ആഗോള ചരക്ക് നീക്കം, വന്‍ പ്രതിസന്ധി

ചെരുപ്പിട്ട് കാറോടിച്ചാൽ പിഴയോ? ഈ നിയമം ശരിക്കും ഉണ്ടോ?

SCROLL FOR NEXT