Anahat Singh x
Sports

വൻ അട്ടിമറി... 8 തവണ ലോക ചാംപ്യനായ താരത്തെ വീഴ്ത്തി അനാഹത് സിങ്!

സിലിക്കണ്‍ വാലി ഓപ്പണ്‍ പോരാട്ടത്തിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി ഇന്ത്യന്‍ താരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

റെഡ്‌വുഡ് സിറ്റി: സ്‌ക്വാഷില്‍ വന്‍ അട്ടിമറിയുമായി ഇന്ത്യയുടെ കൗമാര താരം അനാഹത് സിങ്. 2026 പിഎസ്എ സ്‌ക്വാഷ് ടൂര്‍ പോരാട്ടമായ സിലിക്കണ്‍ വാലി ഓപ്പണ്‍ പോരാട്ടത്തില്‍ 18കാരി, 8 തവണ ലോക ചാംപ്യനായ ഈജിപ്റ്റിന്റെ നൗര്‍ എല്‍ഷെര്‍ബിനിയെ അട്ടിമറിച്ചു.

ലോക മൂന്നാം നമ്പര്‍ താരം കൂടിയായ എല്‍ഷെര്‍ബിനിക്കെതിരെ ഏകപക്ഷീയ വിജയമാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. മത്സരം വെറും 30 മിനിറ്റ് മാത്രമാണ് നീണ്ടത്. സ്‌കോര്‍: 11-8, 11-8, 11-7.

അട്ടിമറി ജയത്തിലൂടെ താരം ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി. പ്രൊഫഷണല്‍ കരിയറിലെ തന്നെ വമ്പന്‍ ജയമാണ് അനാഹത് സ്വന്തമാക്കിയത്.

ഈ വര്‍ഷം ആദ്യം ജൂനിയര്‍ ലോക ചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍ സ്‌ക്വാഷ് താരമെന്ന അനുപമ നേട്ടം അനാഹത് സ്വന്തമാക്കിയിരുന്നു. 2010നു ശേഷം ലോക കിരീടം നേടുന്ന ഈജിപ്റ്റുകാരിയല്ലാത്ത ആദ്യ താരമെന്ന നേട്ടവും താരം ലോക കിരീടം സ്വന്തമാക്കി തിരുത്തി. ഈയടുത്ത് നടന്ന നഗോയ ഏഷ്യന്‍ ഗെയിംസ് വനിതാ സ്‌ക്വാഷ് സിംഗിള്‍സില്‍ വെള്ളി മെഡല്‍ നേട്ടം സ്വന്തമാക്കിയാണ് അനാഹത് സ്‌ക്വാഷ് ടൂറില്‍ കളിക്കാനിറങ്ങിയത്.

18 year-old Anahat Singh of India produced one of the standout results of the 2026 PSA Squash Tour when she defeated eight-time world champion Nour ElSherbini 11-8, 11-8, 11-7 in just 30 minutes at the Silicon Valley Open in Redwood City

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാറശാലയില്‍ ട്രെയിന്‍ പാളം തെറ്റി; ആര്‍ക്കും പരിക്കില്ല; ഈ ട്രെയിനുകള്‍ വൈകിയോടും

ഏലൂരിൽ 11 കെവി വൈദ്യുതി ലൈൻ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുകളിലേക്ക് പൊട്ടിവീണു; ഒഴിവായത് വൻ ദുരന്തം

വാൽപ്പാറയിൽ വിനോദസഞ്ചാരികൾക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം; ബൈക്ക് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

15 കിലോ പെട്ടി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ 16.5 കിലോ; ലഗേജ് മെഷീനുകള്‍ പരിശോധിക്കും

ടൈഗറിനെ കൊല്ലാന്‍ ശ്രമിച്ചവര്‍ രണ്‍വീറിനെയും ലക്ഷ്യമിട്ടു?; ബാന്ദ്രയിലെ വസതി നിരീക്ഷിച്ചു; റിപ്പോര്‍ട്ട്