നേഹ ഠാക്കൂര്‍/ ട്വിറ്റർ 
Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 12ാം മെഡല്‍; സെയ്‌ലിങില്‍ വെള്ളി സ്വന്തമാക്കി നേഹ ഠാക്കൂര്‍

തായ്‌ലന്‍ഡിന്റെ നൊപ്പാസോന്‍ ഖുന്‍ബൂന്‍ജനാണ് സ്വര്‍ണം. സിംഗപ്പുരിന്റെ കെയ്‌ര മേരി കാര്‍ലില്‍ വെങ്കലം നേടി

സമകാലിക മലയാളം ഡെസ്ക്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പോരാട്ടത്തില്‍ ഇന്ത്യക്ക് ഒരു വെള്ളി മെഡല്‍ കൂടി. പെണ്‍കുട്ടികളുടെ സെയ്‌ലിങില്‍ (പായ്ക്കപ്പലോട്ടം) ഇന്ത്യയുടെ നേഹ ഠാക്കൂറാണ് വെള്ളി സ്വന്തമാക്കിയത്. ഡിങ്കി ഐഎല്‍സിഎ ഫോര്‍ വിഭാഗത്തിലാണ് നേഹയുടെ നേട്ടം. 

തായ്‌ലന്‍ഡിന്റെ നൊപ്പാസോന്‍ ഖുന്‍ബൂന്‍ജനാണ് സ്വര്‍ണം. സിംഗപ്പുരിന്റെ കെയ്‌ര മേരി കാര്‍ലില്‍ വെങ്കലം നേടി. 

11 റൗണ്ടുകളുള്ള പോരാട്ടത്തില്‍ നെറ്റ് പോയിന്റ് നിര്‍ണായകമാണ്. ഒരോ റൗണ്ടിലും നേടുന്ന പോയിന്റുകളും നിര്‍ണായകം. മത്സരത്തില്‍ മൊത്തം 32 പോയിന്റുകളാണ് നേഹ നേടിയത്. 27 നെറ്റ് പോയിന്റുകള്‍. അഞ്ചാം റൗണ്ടില്‍ താരത്തിനു അഞ്ച് പോയിന്റുകള്‍ മാത്രമാണ് നേടാനായത്. ഈ പ്രകടനമാണ് നേരിയ വ്യത്യാസത്തില്‍ സ്വര്‍ണം നഷ്ടമാക്കിയത്. 

ഗെയിംസില്‍ ഇന്ത്യയുടെ നാലാം വെള്ളി മെഡല്‍ നേട്ടമാണിത്. രണ്ട് സ്വര്‍ണം, നാല് വെള്ളി, ആറ് വെങ്കലവുമായി മൊത്തം 12 മെഡലുകള്‍ ഇന്ത്യ ഇതുവരെ നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജഡ്ജിയുടെ മക്കള്‍ എങ്ങനെ ജിവിക്കണമെന്ന് തീരുമാനിക്കുന്നത് ഹര്‍ജിക്കാരന്‍ അല്ല'; മദ്യനയക്കേസില്‍ ജസ്റ്റിസ് സ്വര്‍ണകാന്ത തുടരും

മദ്യലഹരിയില്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു; പ്രതി പിടിയില്‍

വ്യാജ ജോലി വാഗ്ദാനം; യുവതികളെ കംബോഡിയയിലേക്ക് കടത്തി, കൊല്ലം സ്വദേശി പിടിയില്‍

'എസ്എച്ച്ഒക്കെതിരെ നടപടി ഇല്ലെങ്കില്‍ കമ്മീഷണര്‍ ഓഫീസിനു മുന്‍പില്‍ ധര്‍ണ';ഡിജിപിക്കും കമ്മീഷണര്‍ക്കും ആര്‍ ശ്രീലേഖയുടെ വാട്‌സ്ആപ്പ് സന്ദേശം

റൂം തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തില്‍; സ്‌ട്രോങ് റൂം തുറന്നിട്ടില്ല; വിശദീകരണവുമായി ജില്ലാ കലക്ടര്‍

SCROLL FOR NEXT