ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമിലെ സ്വാധീനം ചെലുത്തുന്നവരുടെ പട്ടികയില്‍ ആദ്യ 25ല്‍ കോഹ്‌ലിയും അനുഷ്‌ക ശര്‍മയും. 11ാം സ്ഥാനത്താണ് കോഹ്‌ലി. പട്ടികയില്‍ ആദ്യ റാങ്കിലുള്ള ഇന്ത്യക്കാരന്‍ കോഹ് ലിയാണ്. 24ാം സ്ഥാനത്താണ് അനുഷ്‌ക ശര്‍മ.
പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഓരോ ഇന്‍സ്റ്റഗ്രാം പോസ്റ്റിനും 2.6 മില്യണ്‍ എന്‍ഗേജ്‌മെന്റ്‌സ് ആണ് അനുഷ്‌കയ്ക്ക് ലഭിക്കുന്നത്. ഗ്ലോബല്‍ ഡാറ്റ കളക്ടറായ ഹൈപ്പ് ഓഡിറ്ററാണ് ഇന്‍സ്റ്റഗ്രാമിലെ സ്വാധീനം ചെലുത്തുന്ന വ്യക്തികളുടെ പട്ടികയുമായി എത്തുന്നത്.
17ാം സ്ഥാനത്താണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആളുകളില്‍ ബോധവത്കരണം നടത്തുക, കരുത്തരാക്കാന്‍ സഹായിക്കുക, പ്രചോദനമാവുക എന്നിവയ്ക്ക് പ്രാപ്തരായ സെലിബ്രിറ്റികള്‍ എന്നീ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ലിസ്റ്റ്.
ഒന്നാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഓരോ ഇന്‍സ്റ്റഗ്രാം പോസ്റ്റിലുമുള്ള എന്‍ഗേജ്‌മെന്റ്‌സ് 4.5 മില്യണ്‍. അനുഷ്‌കയ്ക്ക് ശേഷം ആദ്യ 50ല്‍ ഉള്ള ഇന്ത്യന്‍ താരങ്ങള്‍ കത്രീന കൈഫും, ദീപിക പതുക്കോണുമാണ്. 43ാം സ്ഥാനത്തും, 49ാം സ്ഥാനത്തുമാണ് ഇരുവരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates