നസീം, ​ഹാരിസ്/ ട്വിറ്റർ 
Sports

പാകിസ്ഥാന് വന്‍ തിരിച്ചടി; പേസ് ത്രയത്തില്‍ 'വിള്ളല്‍'- ഹാരിസിനും നസീമിനും പരിക്ക്

ഇരുവര്‍ക്കും ഇന്ത്യക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റതാണ് തിരിച്ചടിയായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഏഷ്യാ കപ്പില്‍ ഇന്ത്യയോടു ദയനീയ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ പാകിസ്ഥാന് വീണ്ടും കനത്ത തിരിച്ചടി. ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള പാക് ടീമില്‍ നിന്നു പേസ് ത്രയത്തിലെ നിര്‍ണായക രണ്ട് താരങ്ങള്‍ പുറത്ത്. പേസര്‍മാരായ ഹാരിസ് റൗഫ്, നസീം ഷാ എന്നിവരാണ് പുറത്തായത്. 

ഇരുവര്‍ക്കും ഇന്ത്യക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റതാണ് തിരിച്ചടിയായത്. ശേഷിക്കുന്ന മത്സരങ്ങളില്‍ ഇരുവരും കളിക്കുമോ എന്ന കാര്യം സംശയത്തിലായി. പാകിസ്ഥാന്‍ ഫൈനലിലെത്തിയാലും ഇരുവര്‍ക്കും കളിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാനവാസ് ദഹാനി, സമാന്‍ ഖാന്‍ എന്നിവരെ പകരക്കാരായി ടീമിലെത്തിച്ചു. 

റൗഫിനു ഇടുപ്പിനേറ്റ പരിക്കാണ് വിലങ്ങായത്. മത്സരത്തില്‍ താരം ഫീല്‍ഡിങിനു ഇറങ്ങിയതുമില്ല. മുതുകിനേറ്റ പരിക്കാണ് നസീമിന്റെ വഴിയില്‍ വിഘാതമായി നില്‍ക്കുന്നത്. മത്സരത്തിനിടെ 49ാം ഓവറില്‍ നസീം കളം വിടുകയും ചെയ്തിരുന്നു. 

പരിക്കേറ്റെങ്കിലും നിലവില്‍ റൗഫും നസീമും ടീം ക്യാമ്പില്‍ തന്നെയുണ്ട്. ഇരുവരും ടീം മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഷാനവാസ്, സമാന്‍ എന്നിവരെ ബാക്ക് അപ്പായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

SCROLL FOR NEXT