ഫോട്ടോ: ട്വിറ്റർ 
Sports

ഓസ്‌ട്രേലിയയെ വീഴ്ത്തി പരമ്പര നേടി, പക്ഷേ... ലോകകപ്പിന് ഒരുങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് സുപ്രധാന ബൗളര്‍മാരെ നഷ്ടമായേക്കും

ദക്ഷിണാഫ്രിക്കന്‍ പേസ് ദ്വയങ്ങളായ ആന്റിച് നോക്യ, സിസന്‍ഡ മഗല എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരുടേയും ലോകകപ്പ് പങ്കാളിത്തം അനിശ്ചിതത്വത്തിലായി

Author : സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: ഓസ്‌ട്രേലിയയെ വീഴ്ത്തി ഏകദിന പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. ലോകകപ്പിനു ഇറങ്ങാനുള്ള ഇന്ധനമാണ് അവരെ സംബന്ധിച്ചു പരമ്പര നേട്ടം. പക്ഷേ അവര്‍ക്ക് വലിയ വേവലാതി നല്‍കുന്ന പരിക്കിന്റെ പ്രശ്‌നങ്ങളും നിലനില്‍ക്കുന്നു. 

ദക്ഷിണാഫ്രിക്കന്‍ പേസ് ദ്വയങ്ങളായ ആന്റിച് നോക്യ, സിസന്‍ഡ മഗല എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരുടേയും ലോകകപ്പ് പങ്കാളിത്തം അനിശ്ചിതത്വത്തിലായി. ഇരുവരും ദക്ഷിണാഫ്രിക്കയുടെ ലോകകപ്പിനുള്ള 15 അംഗ സംഘത്തിലുള്ളവരാണ്. 

നടുവിനേറ്റ പരിക്കാണ് നോര്‍ക്യക്ക് വിനയായി നില്‍ക്കുന്നത്. ഇടത് കാല്‍മുട്ടിനേറ്റ പരിക്കാണ് മഗലയുടെ വഴിയില്‍ തടസമായി നില്‍ക്കുന്നത്. ഇരുവരും ലോകകപ്പ് കളിക്കുന്ന കാര്യം സംശയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഇരുവരുടേയും അനാന്നിധ്യത്തില്‍ ദക്ഷിണാഫ്രിക്ക അന്‍ഡില്‍ ഫെലുക്വാവോയെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പര കളിച്ചത്. നോര്‍ക്യ, മഗല എന്നിവരുടെ അസാന്നിധ്യം ഉറപ്പായാല്‍ ലോകകപ്പ് ടീമില്‍ ഇവരില്‍ ഒരാളുടെ പകരക്കാരന്‍ ഫെലുക്വാവോ തന്നെയായിരിക്കുമെന്നു ഏതാണ്ട് ഉറപ്പാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT