ഫോട്ടോ: ട്വിറ്റർ 
Sports

45ാം കിരീടത്തിനരികെ മെസി; ഇന്റര്‍ മയാമി യുഎസ് ഓപ്പണ്‍ കപ്പ് ഫൈനലില്‍

ഈ പോരാട്ടത്തിൽ കിരീടം നേടിയാൽ മെസിയുടെ ട്രോഫികളുടെ എണ്ണം 45ൽ എത്തും. ഫൈനലിൽ ഇന്റര്‍ മയാമി ​ഹൂസ്റ്റൻ ഡൈനാമോയെ നേരിടും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി മറ്റൊരു കിരീടത്തിന്റെ വക്കില്‍. യുഎസ് ഓപ്പണ്‍ കപ്പ് പോരാട്ടത്തിന്റെ ഫൈനലിലേക്ക് ഇന്റര്‍ മയാമി മുന്നേറി. സെമിയില്‍ സിന്‍സിനാറ്റിയെ പരാജയപ്പെടുത്തിയാണ് മയാമി ഫൈനലുറപ്പിച്ചത്. 

ഈ പോരാട്ടത്തിൽ കിരീടം നേടിയാൽ മെസിയുടെ ട്രോഫികളുടെ എണ്ണം 45ൽ എത്തും. ഫൈനലിൽ ഇന്റര്‍ മയാമി ​ഹൂസ്റ്റൻ ഡൈനാമോയെ നേരിടും.

നിശ്ചിത സമയത്തും അധിതക സമയത്തും പോരാട്ടം 3-3നു സമനിലയില്‍ അവസാനിച്ചപ്പോള്‍ പെനാല്‍റ്റിയിലാണ് വിജയിയെ നിര്‍ണയിച്ചത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് മയാമി വിജയിച്ചത്. 

നിശ്ചിത സമയത്ത് രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് മയാമിയുടെ തിരിച്ചു വരവ്. അധിക സമയത്ത് മയാമി മുന്നില്‍ എത്തിയെങ്കിലും സിന്‍സിനാറ്റി സമനില പിടിച്ചു ആയുസ് നീട്ടി. 

കളിയുടെ 18, 53 മിനിറ്റുകളില്‍ സിന്‍സിനാറ്റി ഗോളുകള്‍ നേടി. 68, ഇഞ്ച്വറി ടൈമുകളില്‍ ലിയനാര്‍ഡോ കംപാന നേടിയ ഇരട്ട ഗോളുകളാണ് മയാമിക്ക് പുതു ജീവന്‍ നല്‍കിയത്. അധിക സമയം തുടങ്ങി മൂന്നാം മിനിറ്റില്‍ ജോസഫ് മാര്‍ടിനെസ് മയാമിയെ മുന്നിലെത്തിച്ചു. 114ാം മിനിറ്റില്‍ സിന്‍സിനാറ്റിയുടെ ഗോളും വന്നതോടെ പോരാട്ടം പെനാല്‍റ്റിയിലേക്ക് നീളുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്