ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റില്‍ നിന്ന്/വീഡിയോ ദൃശ്യം 
Sports

രണ്ടാം ടെസ്റ്റിനുള്ള പിച്ച് ക്യുറേറ്ററെ മാറ്റി, ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ഇടപെടല്‍

ഇന്ത്യന്‍ ടീം മാനേജ്‌മെന്റും, ലോക്കല്‍ ചീഫ് ഗ്രൗണ്ട്‌സ്മാന്‍ വി രമേശ് കുമാറുമാണ് ഇപ്പോള്‍ പിച്ച് ഒരുക്കുന്നതില്‍ മേല്‍നോക്കം വഹിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ രണ്ടാം ടെസ്റ്റിനുള്ള വേദിയുടെ ക്യുറേറ്ററെ ചുമതലയില്‍ നിന്ന് നീക്കി ബിസിസിഐ. ഇന്ത്യന്‍ ടീം മാനേജ്‌മെന്റും, ലോക്കല്‍ ചീഫ് ഗ്രൗണ്ട്‌സ്മാന്‍ വി രമേശ് കുമാറുമാണ് ഇപ്പോള്‍ പിച്ച് ഒരുക്കുന്നതില്‍ മേല്‍നോക്കം വഹിക്കുന്നത്. 

ക്യുറേറ്റര്‍ തപോഷ് ചാറ്റര്‍ജിയെ വിജയ് ഹസാരെ ട്രോഫിക്കുള്ള പിച്ച് വിലയിരുത്തലിനായി ബിസിസിഐ നിയോഗിച്ചു. ആദ്യ ടെസ്റ്റിലെ ചെന്നൈ പിച്ച് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. റോഡ് എന്നാണ് ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ ഇതിനെ വിശേഷിപ്പിച്ചത്. കണ്ടതില്‍ വെച്ച് ഏറ്റവും മോശം പിച്ച് എന്നായിരുന്നു ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ വാക്കുകള്‍. 

ചെന്നൈയിലെ പിച്ചില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് അതൃപ്തി വ്യക്തമാക്കിയതായാണ് സൂചന. 190 ഓവറാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാരെ കൊണ്ട് ഇംഗ്ലണ്ട് എറിയിപ്പിച്ചത്. ടേണ്‍ ലഭിക്കുന്ന പിച്ച് ആണ് രണ്ടാം ടെസ്റ്റിനായി തയ്യാറാക്കുന്നത് എന്നാണ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

ആദ്യ ടെസ്റ്റില്‍ ആദ്യ രണ്ട് ദിനവും ബൗളര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് ഒരു ആനുകൂല്യവും ലഭിച്ചില്ല. 600ന് തൊട്ടടുത്ത് സ്‌കോര്‍ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് കണ്ടെത്തി. എന്നാല്‍ നാലാം ദിനത്തിലേക്ക് എത്തിയപ്പോള്‍ പിച്ചിന്റെ അവസ്ഥ മോശമായി. ഓറഞ്ച് നിറത്തിലേക്ക് പിച്ച് മാറിയതായും, പല ഭാഗങ്ങളും വിണ്ട് പോയിരുന്നതായും ജോഫ്ര ആര്‍ച്ചര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ മുരളീധരനെ അനുനയിപ്പിച്ച് നേതൃത്വം; വൈദ്യുതിക്ക് പകരം ആരോഗ്യവും ദേവസ്വവും

Weekly Rashi Phalam (May 17- May 23, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപിക്കാന്‍ ആഗ്രഹമുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍

ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ മെയ് 27ന്

പലിശയായി മാത്രം ലക്ഷങ്ങള്‍ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം ഈ സ്‌കീം

SCROLL FOR NEXT